സൂപ്പർ ലീഗ് കേരള തൃശ്ശൂർ ടീമിനെ സ്വന്തമാക്കി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
- Published by:meera_57
- news18-malayalam
Last Updated:
തൃശ്ശൂർ മാജിക് എഫ്.സി. എന്ന് പേരിട്ട ടീമിന്റെ ലോഗോ ലോഞ്ച് സൂപ്പർ ലീഗ് കേരളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ഫുട്ബോൾ താരം ഐ.എം. വിജയൻ കൊച്ചി നിർവഹിച്ചു
സൂപ്പർ ലീഗ് കേരള ഫുട്ബോൾ തൃശ്ശൂർ ടീമിനെ സിനിമാ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ സ്വന്തമാക്കി. തൃശ്ശൂർ മാജിക് എഫ്.സി. എന്ന് പേരിട്ട ടീമിന്റെ ലോഗോ ലോഞ്ച് സൂപ്പർ ലീഗ് കേരളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ഫുട്ബോൾ താരം ഐ.എം. വിജയൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നിർവഹിച്ചു. ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിന്റെ ലോഞ്ച് നടൻ നരേൻ നിർവഹിച്ചു.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ടു വിനോദങ്ങളായ സ്പോർട്സും സിനിമയും, കൈകോർക്കുന്ന ഒരവസരമായി ഇതെന്ന് ഐ.എം. വിജയൻ പറഞ്ഞു. മികച്ച സിനിമ നിർമാതാവ് എന്നത് പോലെ മികച്ച ടീമിന്റെ ഉടമസ്ഥനുമാകാൻ ലിസ്റ്റിൻ സ്റ്റീഫന് സാധിക്കട്ടെ എന്ന് നരേനും ആശംസിച്ചു. ചടങ്ങിൽ ഐ.എം. വിജയൻ, നരേൻ, ലിസ്റ്റിൻ സ്റ്റീഫൻ, സി.കെ. വിനീത്, ടീം കോ-ഓണർ റഫീഖ് മുഹമ്മദ്, സി.ഇ.ഒ. ബിനോയ്റ്റ് ജോസഫ്, കോച്ച് സതീവൻ ബാലൻ, ഗോൾകീപ്പർ കോച്ച് ശരത് ലാൽ, ജസ്റ്റിൻ സ്റ്റീഫൻ, സുശാന്ത് മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
advertisement
മത്സരങ്ങൾ സെപ്റ്റംബർ ആദ്യം തുടങ്ങും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ മത്സരത്തിൽ പങ്കാളികളാകും. തൃശൂർ മാജിക് എഫ്.സി., ഫോർസ കൊച്ചി എഫ്.സി., തിരുവനന്തപുരം കൊമ്പൻസ് എഫ്.സി., മലപ്പുറം എഫ്.സി., കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാർയേഴ്സ് എഫ്.സി. എന്നിവരാണ് ലീഗ് മത്സരത്തിനുള്ള ടീമുകൾ.
ആകെ 30 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. റൗണ്ട്-റോബിൻ ഫോർമാറ്റ്, സെമി ഫൈനലുകൾ, ഫൈനൽ എന്നിവയുള്ള ഒരു ലീഗ് ഫോർമാറ്റ് ടൂർണമെന്റായിരിക്കും ഇത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഉൾപ്പെടെ നാല് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും. കളിക്കാർ, എഐഎഫ്എഫ് മാനദണ്ഡങ്ങൾ പാലിച്ച് ഡ്രാഫ്റ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
advertisement
Summary: Malayalam film producer Listin Stephen now owns the Football Super League Kerala Thrissur team. Another team, Forca FC representing Kochi, is co-owned by actor Prithviraj Sukumaran and his producer wife Supriya Menon
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 10, 2024 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സൂപ്പർ ലീഗ് കേരള തൃശ്ശൂർ ടീമിനെ സ്വന്തമാക്കി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ