LSG vs DC, IPL 2024 : തകർത്തടിച്ച് ബദോനി (55*); മൂന്നുവിക്കറ്റ് നേട്ടവുമായി കുല്‍ദീപ്; ലക്നൗവിനെതിരെ ഡൽഹിക്ക് ജയിക്കാൻ 168 റൺസ് വേണം
- Published by:Rajesh V
- news18-malayalam
Last Updated:
Lucknow Super Giants(LSG) vs Delhi Capitals(DC), IPL 2024: ആയുഷ് ബദോനിയുടെ (35 പന്തിൽ 55*) പ്രകടനമാണ് ലക്നൗവിനെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്
ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്നൗ 167 റൺസ് നേടി. അർധസെഞ്ചുറി നേടിയ ആയുഷ് ബദോനിയുടെ (35 പന്തിൽ 55*) പ്രകടനമാണ് ലക്നൗവിനെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ സ്പിന്നർ കുൽദീപ് യാദവിന്റെയും 2വിക്കറ്റ് നേടിയ ഖലിൽ അഹമ്മദിന്റെയും ബൗളിങ് പ്രകനമാണ് ലക്നൗവിനെ താരതമ്യേന ചെറിയ സ്കോറിലൊതുക്കിയത്.
advertisement
ടോസ് നേടിയ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ക്വിന്റൻ ഡികോക്കും (13 പന്തിൽ 19), കെ എൽ രാഹുൽ (22 പന്തിൽ 39) എന്നിവർ ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ഓവറിൽ ഡികോക്കിനെ പുറത്താക്കി ഖലീൽ അഹമ്മദാണ് ലക്നൗവിന് ആദ്യ പ്രഹരമേൽപ്പിച്ചത്.
പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കലിന് (6 പന്തിൽ 3) ഇന്നും തിളങ്ങാനായില്ല. എട്ടാം ഓവറിൽ മാർകസ് സ്റ്റോയിനിസ് (10 പന്തിൽ 8), നിക്കോളാസ് പുരാൻ (പൂജ്യം) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ കുൽദീപ് യാദവാണ് ലക്നൗവിനെ പിടിച്ചുകെട്ടിയത്. അധികം വൈകാതെ രാഹുലും മടങ്ങിയതോടെ ലക്നൗ ബാക്ക് ഗിയറിലായി.
advertisement
ദീപക് ഹൂഡ (13 പന്തിൽ 10), ക്രുനാൽ പാണ്ഡ്യ (4 പന്തിൽ 3) എന്നിവർക്കും തിളങ്ങാനായില്ല. എട്ടാം ഓവറിൽ ഒന്നിച്ച ബദോനി - ആർഷദ് ഖാൻ (16 പന്തിൽ 20*) സഖ്യമാണ് ലക്നൗ സ്കോർ 160 കടത്തിയത്. ഒരു സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു ബദോനിയുടെ ഇന്നിങ്സ്. അർഷദ് ഖാൻ 2 ഫോർ നേടി. ഓരോ വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവരാണ് ഡൽഹിയുടെ മറ്റു വിക്കറ്റ് വേട്ടക്കാർ.
advertisement
ടീം ടോട്ടൽ 160ന് മുകളിൽ നേടിയപ്പോഴെല്ലാം വിജയകരമായി പ്രതിരോധിക്കാൻ ലക്നൗവിന് ഇതുവരെ സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
April 12, 2024 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
LSG vs DC, IPL 2024 : തകർത്തടിച്ച് ബദോനി (55*); മൂന്നുവിക്കറ്റ് നേട്ടവുമായി കുല്‍ദീപ്; ലക്നൗവിനെതിരെ ഡൽഹിക്ക് ജയിക്കാൻ 168 റൺസ് വേണം