നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്യോയിൽ ഹർഡിൽസ് ചാടിക്കടക്കാൻ മലയാളിയായ എം.പി. ജാബിർ; അനുമോദനവുമായി മലപ്പുറം ജില്ലാ കളക്ടർ

  ടോക്യോയിൽ ഹർഡിൽസ് ചാടിക്കടക്കാൻ മലയാളിയായ എം.പി. ജാബിർ; അനുമോദനവുമായി മലപ്പുറം ജില്ലാ കളക്ടർ

  Malayali athlete MP Jabir qualifies for 400 metres hurdles in Tokyo Olympics | ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും മത്സരിക്കുന്ന ആദ്യത്തെ പുരുഷനും, പി.ടി. ഉഷക്ക് ശേഷം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കായികതാരവുമാണ് ജാബിർ

  എം.പി. ജാബിർ

  എം.പി. ജാബിർ

  • Share this:
   ടോക്കിയോ ഒളിംപിക്സിൽ ഹർഡിൽസ് ചാടിക്കടക്കാൻ കേരളത്തിനഭിമാനമായി എം.പി. ജാബിർ. പട്യാലയിൽ അടുത്തിടെ സമാപിച്ച അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കൻഡിൽ സ്വർണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യൻ നാവികസേനയുടെ അത്‌ലറ്റ് കൂടിയായ എം.പി. ജബീർ 400 മീറ്റർ ഹർഡിൽസിൽ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്.

   14 റാങ്കുകൾ ലഭ്യമായ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ജബീർ യോഗ്യത നേടിയതെന്ന് ഡിഫൻസ് വക്താവ് പറഞ്ഞു. മലപ്പുറം സ്വദേശിയാണ് 25 കാരനായ ഈ യുവ നാവികൻ. 40 അത്‌ലറ്റുകൾ യോഗ്യത നേടുന്ന ലോക അത്‌ലറ്റിക്സിന്റെ റോഡ് ടു ഒളിമ്പിക്സ് റാങ്കിംഗിൽ നിലവിൽ 34-ാം സ്ഥാനത്താണ് ജാബിർ. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ, ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ അത്‌ലറ്റായിരിക്കും ജാബിർ.

   ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച കേരളത്തിൽ നിന്നുള്ള ആദ്യ അത്‌ലറ്റ് പി. ടി. ഉഷയാണ്. കേരളത്തിൽ നിന്നും ഒളിമ്പിക്സിൽ ഇതേ മത്സരത്തിൽ പങ്കെടുക്കുന്ന ജാബിർ രണ്ടാമനാണ്.

   ഇന്ത്യൻ നാവികസേനയെയും സർവീസസിനെയും പ്രതിനിധീകരിച്ച് ജാബിർ നിരവധി ദേശീയ അന്തർദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ജാബിർ എന്ന് വക്താവ് പറഞ്ഞു.

   ടോക്കിയോ ഗെയിംസിനുള്ള അവസാന ഒളിമ്പിക് യോഗ്യതാ മത്സരമായിരുന്നു ഇന്റർ സ്റ്റേറ്റ് മീറ്റ്. കോവിഡ് പൊട്ടിപ്പുറപ്പെടൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന ടൂർണമെന്റുകളുടെ അഭാവത്തിൽ, ജാബിറിന്റെ അവസാന മത്സരം 2019 ലായിരുന്നു. എന്നിരുന്നാലും, നാവിക പരിശീലന സംഘത്തിന്റെ പതിവ് പരിശീലനവും പിന്തുണയും ഉപയോഗിച്ച് ജാബിറിന് പരിശീലന സെഷനുകൾ തുടരാനായി.

   ജാബിറിന് മലപ്പുറം ജില്ലാ കളക്ടർ ആശംസകൾ നേർന്നു. "മലപ്പുറം ആനക്കയം സ്വദേശിക്ക് ഒളിമ്പിക്സ് യോഗ്യത. 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എം. പി. ജാബിർ. അഭിനന്ദനങ്ങൾ!!" എന്ന് കളക്ടർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.   നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന സജൻ പ്രകാശ് ആണ് മറ്റൊരു മലയാളി താരം.

   ചരിത്രം കുറിച്ചുകൊണ്ടാണ് റോമില്‍ നടന്ന യോഗ്യതാ ചാമ്ബ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ ഒന്നാമതെത്തി സജൻ ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത നേടിയത്. ടോക്യോ ഒളിമ്ബിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാവും സജന്‍ മത്സരിക്കുക.

   2016ലെ റിയോ ഒളിമ്ബിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സജന്‍ മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്‌റ്റൈല്‍, ബട്ടര്‍ഫ്‌ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു. അതേസമയം, ഇന്ത്യന്‍ നീന്തലിന് ഇത് ചരിത്ര മുഹൂര്‍ത്തമാണെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വിറ്റീലൂടെ അറിയിച്ചു.

   Summary: M.P. Jabir from Kerala qualified for 400 mtr hurdles in Tokyo Olympics
   Published by:user_57
   First published: