'എന്തായാലും കുറ്റിക്കെറിയാൻ ചാൻസ് കുറവാ'; മലയാളം പറഞ്ഞ് വൈറലായി യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാനും ബേസിലും

Last Updated:

ക്രീസിലുണ്ടായിരുന്ന ബേസിലിന് മറുവശത്തുനിന്ന് നായകൻ റിസ്വാനാണ് മലയാളത്തിൽ നിർദേശം നൽകിയത്

ദുബൈ: ‘അവന്റെ ഫീൽഡ് നോക്ക്. എന്തായാലും കുറ്റിക്കെറിയാൻ ചാൻസ് കുറവാ’… ഓസ്ട്രേലിയയിലെ ഗീലോങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന യുഎഇ- നമീബിയ മത്സരത്തിനിടെ കേട്ട മലയാളമാണിത്. ട്വന്‍റി 20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരമായിരുന്നു വേദി. കളിയുടെ തന്ത്രങ്ങൾ മലയാളത്തിൽ പങ്കുവെച്ചത് യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാൻ റൗഫും ബേസിൽ ഹമീദുമാണ്. സ്റ്റമ്പിലെ മൈക്കിലൂടെ ലോകം മുഴുവൻ കേട്ട ഇവരുടെ മലയാളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമീബിയയെ കീഴടക്കിയ മികച്ച കൂട്ടുകെട്ടിനിടെയാണ് വൈറലായ സംഭവം.
ടീം സ്കോർ 119ൽ നിൽക്കെ ക്രീസിലുണ്ടായിരുന്ന ബേസിലിന് മറുവശത്തുനിന്ന് നായകൻ റിസ്വാനാണ് മലയാളത്തിൽ നിർദേശം നൽകിയത്. ഫീൽഡർമാർ ഓഫ് സൈഡിലാണെന്നും സ്റ്റമ്പിൽ എറിയാൻ സാധ്യത കുറവാണെന്നുമായിരുന്നു നായകന്‍റെ നിർദേശം. ‘അതെയതെ’ എന്ന് ബാസിൽ മറുപടി നൽകുന്നതും കേൾക്കാം. മത്സരം ജയിച്ചശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ ‘ഇനി സമാധാനമായി പോകാം’ എന്ന് ഇരുവരും കെട്ടിപ്പിടിച്ച് പറയുന്നതും കേൾക്കാം.
advertisement
റിസ്വാന്‍റെയും ബേസിലിന്‍റെയും കൂട്ടുകെട്ടാണ് യുഎഇക്ക് ഈ ലോകകപ്പിലെ ആദ്യ വിജയമൊരുക്കിയത്. 16 ഓവറിൽ 113ന് മൂന്ന് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും ഒരുമിച്ചത്. 29 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും അടക്കം 43 റൺസെടുത്ത റിസ്വാനും 14 പന്തിൽ രണ്ടു ഫോറും രണ്ട് സിക്സും പറത്തിയ ബേസിലും ചേർന്ന് ടീമിനെ പൊരുതാനുള്ള സ്കോറിൽ (148) എത്തിക്കുകയായിരുന്നു.
മറ്റൊരു മലയാളി താരമായ അലിഷാൻ ഷറഫു 4 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ നമീബിയ 141 റൺസിൽ ഒതുങ്ങിയതോടെ യുഎഇക്ക് ഏഴ് റൺസ് ജയം സ്വന്തമായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് അവസാന ഓവറിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യുഎഇക്ക് സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്തായാലും കുറ്റിക്കെറിയാൻ ചാൻസ് കുറവാ'; മലയാളം പറഞ്ഞ് വൈറലായി യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാനും ബേസിലും
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement