Man utd |വാറ്റ്ഫോഡിനോട് 4-1ന്റെ തോല്‍വി; പരിശീലകന്‍ സോള്‍ഷെയറെ പുറത്താക്കാന്‍ തീരുമാനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ഏഴ് കളിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അഞ്ചാമത്തെ തോല്‍വിയാണ് ഇത്.
പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോര്‍ഡിനെതിരെ 4-1ന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഒലെ ഗുണ്ണാര്‍ സോള്‍ഷെയറിനെ പരിശീലക(Coach) സ്ഥാനത്ത് നിന്ന് നീക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United) തീരുമാനിച്ചതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റാഫേല്‍ വരാന്‍, ജേഡന്‍ സാഞ്ചോ എന്നിവരെ സ്വന്തമാക്കിയിട്ടും, ടീം മോശം പ്രകടനം കാഴ്ചവെക്കുന്നതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്ന സോള്‍ഷെയറിന് വാറ്റ്ഫോഡിനെതിരായ പരാജയം അവസാന അടിയായിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ഏഴ് കളിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അഞ്ചാമത്തെ തോല്‍വിയാണ് ഇത്. വാറ്റ്ഫോഡിന് എതിരായ തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നതായും സോള്‍ഷെയറിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
വാറ്റ്ഫോഡിന് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ തന്നെ യുകെ സമയം വൈകീട്ട് ഏഴ് മണിക്ക് എമര്‍ജന്‍സി ബോര്‍ഡ് മീറ്റിങ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിളിച്ചിരുന്നു. മീറ്റിങ്ങില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആയ റിച്ചാര്‍ഡ് അര്‍ണോള്‍ഡിനോട് സോള്‍ഷെയറുടെ ക്ലബുമായുള്ള കോണ്‍ട്രാക്ട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൃത്യമായ നിബന്ധനകള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതായി ദി ടൈംസ് അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
advertisement
Sergio Aguero | ഹൃദ്രോഗം: അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു
അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ഈയിടെ അലാവാസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിനിടയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും പിന്‍വലിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരത്തിനു ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കളിക്കളത്തിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് അഗ്യുറോ ബാഴ്‌സലോണ മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും താരം അടുത്തയാഴ്ച മാധ്യമങ്ങളെ കാണുമെന്നും ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
advertisement
ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യുറോ അദേഹത്തിന്റെ കൂടെ നിര്‍ബന്ധത്തിലാണ് ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തില്‍ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്ന കാര്‍ഡിയാക് അരിത്മിയയെന്ന രോഗം അഗ്യുറോക്ക് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് താരം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അഗ്യുറോ അതിനോട് പ്രതികരിച്ചത്. എന്നാലിപ്പോള്‍ കരിയര്‍ നേരത്തെ അവസാനിപ്പിക്കാനുള്ള തീരുമാനം താരം എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും അനുമാനിക്കേണ്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2021 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Man utd |വാറ്റ്ഫോഡിനോട് 4-1ന്റെ തോല്‍വി; പരിശീലകന്‍ സോള്‍ഷെയറെ പുറത്താക്കാന്‍ തീരുമാനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്