നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 |പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റിപ്പോര്‍ട്ട്

  IPL 2022 |പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റിപ്പോര്‍ട്ട്

  2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   ഐപിഎല്ലില്‍(IPL) അടുത്ത സീസണില്‍ പുതിയതായെത്തുന്ന രണ്ടു ടീമുകളെ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ കിടമത്സരമാണ് നടക്കുന്നത്. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United) ഗ്രൂപ്പ് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിനുള്ള ടെന്‍ഡര്‍ വാങ്ങിയതായാണ് സൂചന.

   ടെന്‍ഡര്‍ വാങ്ങാനുള്ള തിയതി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വന്‍കിട വിദേശ ബിസിനസ് ഗ്രൂപ്പുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്. മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായ സിവിസി പാര്‍ട്ണേഴ്സും ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   വിദേശ കമ്പനികള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടാകണം. എന്നാല്‍ വിദേശ കമ്പനി ബിസിസിഐയുടെ ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ട് അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഡിസ്നി ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയാല്‍ അത് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വാങ്ങിയത് എന്ന് അര്‍ഥമില്ല. മീഡിയ റൈറ്റ്സ് മേഖലയിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കൂടിയാവും ഇത് എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

   2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

   Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

   ഐപിഎല്‍ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ (Pakistan) നേരിട്ടുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികള്‍ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

   രണ്ട് ടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈര്യം മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കരുത്ത് കാട്ടിയത്.

   ഇപ്പോഴിതാ പാകിസ്ഥാന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷോയിബ് അക്തര്‍. ഇത് ഐപിഎല്ലല്ല ലോകകപ്പാണെന്നും ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ സാധ്യമാകില്ലെന്നുമാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.

   അതേ സമയം മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറഞ്ഞത് സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ്. അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക.

   Published by:Sarath Mohanan
   First published:
   )}