മനു ഭാകറിനെ നീരജിന് നല്‍കികൂടെ?; ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ മറുപടി കിട്ടി

Last Updated:

മനു തീരെ ചെറിയ കുട്ടിയാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല

ന്യൂഡൽഹി : 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ താരങ്ങളാണ് നീരജ് ചോപ്രയും ,മനു ഭാക്കറും . ഇന്ത്യക്കാർ അത്രത്തോളം ആരാധനയുടെ നോക്കിക്കണ്ട പ്രകടനമാണ് ഇരുവരുടെയും.ഇന്ത്യയിലേക്ക് താരങ്ങൾ ഇരുവരും തിരിച്ചെത്തിയതിന് പുറകെ ഇവരെ വിവാഹം കഴിപ്പിക്കാനായിരിന്നു ആരാധകർക്ക് തിടുക്കം. സോഷ്യൽ മീഡിയ വഴി പ്രജരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർക്ക് ഇത്തരത്തിൽ ഒരു സംശയം ഉണ്ടാവാൻ ഉള്ള കാരണം.
പാരീസ് ഗെയിംസിൻ്റെ സമാപനത്തിന് ശേഷമുള്ള ഒരു പരിപാടിയിലാണ് നീര്ജും, മനുവും മനുവിന്റെ അമ്മയും പരസപരം അടുത്ത സംസാരിക്കുന്ന  തരത്തിലുള്ള വീഡിയോ പുറത്തു വന്നത്.മൂവരും പരസ്പരം ഇടപഴകുന്ന രീതി സോഷ്യൽ മീഡിയയെ പല ഊഹാപോഹങ്ങളിലേക്കും നയിച്ചു.നീരജിൻ്റെയും മനുവിൻ്റെയും വിവാഹത്തിന് സാധ്യതയുണ്ടെന്ന് വരെ പലരും അഭിപ്രായപ്പെടുകയുണ്ടായി .
ഇവര്‍ പ്രണയത്തിലാണോ? നീരജ് മനുവിന്‍റെ അമ്മയോട് ചോദിച്ചതെന്താണ്? തുടങ്ങി സൈബറിടം നിറയെ മനുവും നീരജും നിറഞ്ഞുനിന്നു.എന്തായാലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മനു ഭാക്കറിന്‍റെ അച്ഛന്‍ റാം കിഷന്‍ ഭാക്കര്‍."മനു തീരെ ചെറിയ കുട്ടിയാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല".അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നാണ് ഭാക്കര്‍ പറഞ്ഞത്.തന്‍റെ ഭാര്യയുമായി നീരജ് സംസാരിച്ചു നില്‍ക്കുന്ന വിഡിയോ കണ്ടതാണ്.അതില്‍ പ്രത്യേകിച്ചൊന്നുമില്ല. നീരജിനെ സ്വന്തം മകനെപ്പോലെയാണ് സുമേധയും കാണുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
ഈ വിശദീകരണത്തിലും തൃപ്തിവരാതെ നീരജിന്‍റെ അമ്മാവനനടക്കമുള്ള ബന്ധുക്കളോടും ചില മാധ്യമങ്ങള്‍ പ്രതികരണം തേടിയെത്തി.നീരജ് രാജ്യത്തിനായി ഒരു മെഡല്‍ നേടിയത് എല്ലാവരും അറിഞ്ഞതാണ്.അതുപോലെ തന്നെ അവന്‍റെ വിവാഹവും രാജ്യം അറിഞ്ഞു തന്നെയാകും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.ഹരിയാന സ്വദേശികളാണ് മനു ഭാക്കറും നീരജ് ചോപ്രയും. ഷൂട്ടിങ്ങാണ് മനുവിന്‍റെ തട്ടകം. ഒളിംപിക്സില്‍ ആദ്യമായി അത്ലറ്റിക്സ് ഇനത്തില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച താരമാണ് നീരജ് ചോപ്ര.പാരിസ് ഒളിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ വെങ്കല മെഡലാണ് മനു സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മനു ഭാകറിനെ നീരജിന് നല്‍കികൂടെ?; ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ മറുപടി കിട്ടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement