ചരിത്രം കുറിച്ച് മഷേൽ അൽ അയ്ദ്; ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത
- Published by:Sarika KP
- news18-malayalam
Last Updated:
ഒളിമ്പിക്സ് നീന്തൽ ഇനത്തിൽ സൗദി അറേബ്യയെ പ്രതിനിധികരിക്കുന്ന ആദ്യ വനിതയായി മഷേൽ അൽ അയ്ദ് മാറി.
പാരീസിൽ നടക്കുന്ന ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് മഷേൽ അൽ അയ്ദ്. ഒളിമ്പിക്സ് നീന്തൽ ഇനത്തിൽ സൗദി അറേബ്യയെ പ്രതിനിധികരിക്കുന്ന ആദ്യ വനിതയായി മഷേൽ അൽ അയ്ദ് മാറി. ജൂലൈ 28 ന് ഉച്ചയ്ക്ക് 12:00 ന് 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സൗദിയുടെ 17കാരിയായ മഷേൽ അൽ അയ്ദ് നീന്തികയറിയത് ആറാം സ്ഥാനത്തെക്ക്.
ലാ ഡിഫൻസ് അരീനയിലെ ഒളിമ്പിക് പൂളിൽ 2:19:61 മിനിറ്റു കൊണ്ട് നീന്തിയെത്തിയതോടെ അൽ-അയ്ദ് തന്റെ നേരത്തെയുണ്ടായിരുന്ന റെക്കോർഡ് മറികടക്കുകയായിരുന്നു. ഇത് സൗദി അറേബ്യയിലെ എലൈറ്റ് അത്‌ലറ്റ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായതിന് ശേഷമുള്ള തൻ്റെ നാലാമത്തെ മേജർ ചാമ്പ്യൻഷിപ്പിൽ കുറിച്ച 2:21:04 മിനിറ്റായിരുന്നു മഷേൽ അൽ അയ്ദിൻ്റെ മികച്ച സമയം.
🏅| #باريس2024
🏊| السباحــة
📊| تصفيات 200 م حرّة
• مشـــاعل العـايـــد 🏊
• المركز 6
• بزمن 2:19:61د ⏱️
- رقم شخصي جديد يختتم المشاركة الأولى لصاحبة الـ 17 عام في الأولمبياد - المستقبل أمامك بإذن الله 🙏 #حنا_معكم 🇸🇦 | #باريس2024 pic.twitter.com/zNlXps5wRd
— اللجنة الأولمبية والبارالمبية السعودية 🇸🇦 (@saudiolympic) July 28, 2024
advertisement
അൽ അയ്ദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സൗദി ഭരണകൂടത്തിലെ പ്രമുഖർ രംഗത്തെത്തി. “തടസ്സങ്ങൾ തകർക്കുന്ന ഈ യുവതിയെ പിന്തുണയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. തന്റെ രാജ്യത്ത് നിന്നുള്ള മത്സരാർത്ഥിയെ കാണാനും പിന്തുണയ്ക്കാനും ഒളിമ്പിക് പൂളിലുണ്ടായിരുന്ന യുഎസിലെ സൗദി അറേബ്യയുടെ അംബാസഡർ റീമ ബിൻത് ബന്ദർ എക്സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. മഷേലിൻ്റെ പങ്കാളിത്തം ഭാവിയിലെ വനിതാ കളിക്കാരെ പ്രചോദിപ്പിക്കുമെന്നായിരുന്നു സൗദി നീന്തൽ ഫെഡറേഷൻ പ്രസിഡൻ്റ് അഹമ്മദ് അൽഖദമാനി പറഞ്ഞത്. മഷേൽ അൽ അയ്ദിന് ഒരു മികച്ച ഭാവിയുണ്ട്, എല്ലാ ആശംസകളും എന്നായിരുന്നു കായിക മന്ത്രിയും സൗദി ഒളിമ്പിക് കമ്മിറ്റി ചെയർമാനും പാരീസിലെ രാജ്യത്തിൻ്റെ പ്രതിനിധി സംഘത്തിൻ്റെ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ എക്‌സിൽ കുറിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 30, 2024 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രം കുറിച്ച് മഷേൽ അൽ അയ്ദ്; ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത