Matthew Hayden | മാത്യു ഹെയ്ഡന് ഖുര്‍ആന്‍ സമ്മാനിച്ച് റിസ്വാന്‍; ആ നിമിഷം ഒരിക്കലും മറക്കില്ലെന്ന് ഓസീസ് ഇതിഹാസം

Last Updated:

'ഇപ്പോള്‍ ഞാന്‍ എല്ലാ ദിവസവും ഖുര്‍ആന്റെ കുറച്ചു ഭാഗങ്ങള്‍ വായിക്കാറുണ്ട്.'- ഹെയ്ഡന്‍ പറഞ്ഞു.

Credit: Twitter
Credit: Twitter
പാകിസ്ഥാന്‍(Pakistan) ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍(Matthew Hayden). ഇത്തവണത്തെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച് മികച്ച പ്രകടനത്തോടെയാണ് പാക് ടീം സെമിയിലെത്തിയിരിക്കുന്നത്. ടീമിന്റെ മികച്ച പ്രകടനത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവാനാണ് ഹെയ്ഡന്‍.
ഇപ്പോഴിതാ പാക് ടീമംഗങ്ങളുടെ ആത്മീയതയെ കുറിച്ച് വാചാലനാകുകയാണ് ഹെയ്ഡന്‍. പാക് താരം മുഹമ്മദ് റിസ്വാന്‍ ഖുര്‍ആന്റെ(Quran) ഇംഗ്ലീഷ് പരിഭാഷ തനിക്ക് സമ്മാനം നല്‍കിയെന്നും ആ നിമിഷം ഒരിക്കലും മറക്കില്ലെന്നും ഹെയ്ഡന്‍ പറയുന്നു. ഓസീസ് മാധ്യമമായ 'ന്യൂസ് കോര്‍പ് ഓസ്ട്രേലിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹെയ്ഡന്‍ പാക് ടീമിലെ അനുഭവങ്ങള്‍ പങ്കുവച്ചത്.
'ഞാനും റിസിയും (മുഹമ്മദ് റിസ്വാന്‍) തമ്മിലുള്ള നിമിഷങ്ങള്‍ മനോഹരമാണ്. ക്രിസ്ത്യന്‍ മതവിശ്വാസിയായിട്ടും ഞാന്‍ ഇസ്ലാം മതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ ക്രിസ്തുവിനേയും മറ്റൊരാള്‍ മുഹമ്മദിനേയുമാണ് പിന്തുടരുന്നത്. എന്നിട്ടും റിസി എനിക്ക് ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചു. അരമണിക്കൂറോളം ഇതിനെ കുറിച്ച് ഞങ്ങളിരുവരും സംസാരിച്ചു. ഇപ്പോള്‍ ഞാന്‍ എല്ലാ ദിവസവും ഖുര്‍ആന്റെ കുറച്ചു ഭാഗങ്ങള്‍ വായിക്കാറുണ്ട്. റിസി എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ് അവന്‍.'- ഹെയ്ഡന്‍ പറഞ്ഞു.
advertisement
പാക് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചും ഹെയ്ഡന്‍ വാചാലനായി. 'ഡ്രസ്സിങ് റൂമില്‍ താരങ്ങളുടെ പെരുമാറ്റവും എളിമയും കണ്ട് അത്ഭുതപ്പെട്ടു. ഭയങ്കര രസമായിരുന്നു അത്. എന്തുമാത്രം വിനയാന്വിതരും മിതഭാഷികളുമാണവര്‍. അവരുടെ ആഴത്തിലുള്ള ആത്മീയതയാണ് അതിനു കാരണം. അവരുടെ അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ഒരു ലിഫ്റ്റിനുള്ളില്‍ വച്ചാണ് സമയമാകുന്നതെങ്കില്‍ അവര്‍ നമസ്‌കരിക്കുന്നതു കാണാം'- ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
Jimmy Neesham |ടീം ഫൈനലിലെത്തിയിട്ടും ആഘോഷിക്കാതെ കിവീസ് താരം; പിന്നിലെ കാരണം ഇതാണ്
ഐസിസി ടി20 ലോകകപ്പിലെ(ICC T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ കടന്നിരിക്കുകയാണ്. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും ഓപ്പണര്‍ ഡാരല്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ പ്രകടനത്തിന്റെ ബലത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.
advertisement
അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരല്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
ന്യൂസിലന്‍ഡിനെ വിജയതീരത്ത് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മത്സരശേഷം നീഷാം നിശബ്ദനായിരുന്നു. മറ്റ് കിവീസ് താരങ്ങളെല്ലാം വിജയം ആഘോഷിച്ചപ്പോള്‍ നീഷാം ഡഗ്ഔട്ടിലെ കസേരയില്‍ പാറ പോലെ ഉറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീഷം നിശബ്ദനായി അനങ്ങാതെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.
advertisement
ഒടുവില്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി നീഷം തന്നെ രംഗത്തെത്തി. 'ഉത്തരവാദിത്തം കഴിഞ്ഞോ? ഇല്ല എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നാണ് നീഷത്തിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ ജയിച്ച് കിരീടം സ്വന്തമാക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് നീഷം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. ഈ ഒരൊറ്റ കാരണത്താലാണ് കിവീസിന്റെ തുറുപ്പുചീട്ട് ഡഗ്ഔട്ടിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Matthew Hayden | മാത്യു ഹെയ്ഡന് ഖുര്‍ആന്‍ സമ്മാനിച്ച് റിസ്വാന്‍; ആ നിമിഷം ഒരിക്കലും മറക്കില്ലെന്ന് ഓസീസ് ഇതിഹാസം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement