Mithali Raj | രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്

Last Updated:

വളരെ അപൂർവമായി സംഭവിക്കാവുന്ന ഒന്നാണ് വനിതാ ക്രിക്കറ്റിൽ ഇത്രയും റൺസ് നേടുക എന്നത്

പുരുഷ ക്രിക്കറ്റിൽ പതിനായിരവും അതിലധികവും റൺസ് സ്കോർ ചെയ്ത കളിക്കാർ പലരുമുണ്ട്. റൺ നേട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും. എന്നാൽ വനിതാ ക്രിക്കറ്റിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ.
വളരെ അപൂർവമായി സംഭവിക്കാവുന്ന ഒന്നാണ് വനിതാ ക്രിക്കറ്റിൽ ഇത്രയും റൺസ് നേടുക എന്നത്. ചരിത്രത്തിൽ ഇതുവരെ വനിതാ ക്രിക്കറ്റിൽ ഇംഗ്ലണ്ടിൻ്റെ ഷാർലറ്റ് എഡ്വാർഡ്സ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിരുന്നത്. ഈ ഒരു അപൂർവ നേട്ടത്തിലേക്കാണ് ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് നടന്നു കേറിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ രണ്ടാമതും ഇന്ത്യയിൽ നിന്ന് ആദ്യത്തേയും ആളാണ് മിതാലി. മലയാളികൾക്ക് സുപരിചിതനായ അന്തരിച്ച നടൻ പ്രതാപ ചന്ദ്രൻ്റെ വാക്കുകൾ ഈ അവസരത്തിൽ കടമെടുത്താൽ - 'അങ്ങ് പുരുഷ ക്രിക്കറ്റിൽ മാത്രമല്ലഡോ ഇങ്ങ് വനിതാ ക്രിക്കറ്റിലും 10000 റൺ അടിക്കുന്നവർ ഉണ്ടെടോ' എന്ന് പറയാം.
advertisement
തൻ്റെ 212-ാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കയുടെ ബോളർ ആനി ബോഷിനെതിരെ ബൗണ്ടറി അടിച്ചാണ് ഈ നേട്ടത്തിൽ എത്തി ചേർന്നത്. തൊട്ടടുത്ത പന്തിൽ മിതാലി പുറത്താവുകയും ചെയ്തു.
വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ കൂടുതൽ റൺ നേടിയ അടിസ്ഥാനത്തിൽ ഷാർലറ്റ് എഡ്വേർ ഡ്സിന് പിന്നിൽ മിതാലി രണ്ടാം സ്ഥാനത്താണ്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ എഡ്വേർഡ്സ് 309 മത്സരങ്ങളിൽ നിന്ന് 67 അർദ്ധസെഞ്ച്വറികളും 13 സെഞ്ച്വറികളും സഹിതം10207 റൺസ് നേടിയിട്ടുണ്ട്. 311 മത്സരങ്ങൾ കളിച്ച മിതാലി 75 അർദ്ധസെഞ്ച്വറുകളും എട്ട് സെഞ്ച്വറികളും സഹിതം 10001 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്. മിതാലിയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താൽ സമീപ ഭാവിയിൽ എഡ്വേർഡിസിനെ മറികടക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
advertisement
Summary: Mithali Raj, Captain of Women's National Cricket team, becomes the first Indian woman cricketer to score 10000 runs in international matches
മലയാളം വാർത്തകൾ/ വാർത്ത/Sports/
Mithali Raj | രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്
Next Article
advertisement
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement