T20 World Cup 2024 Final: 'ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും; വിരാട് കോഹ്ലി സെഞ്ചുറി നേടും'; ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം
- Published by:Sarika KP
- news18-malayalam
Last Updated:
ഇത്തവണ ലോകകപ്പിൽ കോഹ്ലി സെഞ്ചുറി നേടുമെന്നാണ് പനേസറിന്റെ പ്രവചനം.
ടി20 ലോകകപ്പിലെ കലാശപ്പോരിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആരാകും ഇത്തവണ മോഹകപ്പ് നേടും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ബാർബഡോസിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇരു ടീമികളും ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫൈനലിന് മുൻപ് ഞെട്ടിക്കുന്ന പ്രവചനമാണ് മുൻ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസർ. അദ്ദേഹത്തിന്റെ പ്രവചനം എന്താണെന്ന് നോക്കാം.
ഇത്തവണ ലോകകപ്പിൽ കോഹ്ലി സെഞ്ചുറി നേടുമെന്നാണ് പനേസറിന്റെ പ്രവചനം. അതേസമയം ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ ജേതാവാകുമെന്നും മോണ്ടി പനേസർ പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐയോട് മോണ്ടി പനേസർ പറഞ്ഞു.
ഫൈനലിൽ ഇന്ത്യയാണ് കരുത്തരായ ടീമെന്ന് മോണ്ടി പനേസർ പറഞ്ഞു. ടീമിന്റെ ബൗളിങ് നിര വളരെ മികച്ചതാണെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. " ഇന്ത്യയാണ് നിലവിൽ ഏറ്റവും ശക്തമായ ടീമെന്ന് ഞാൻ കരുതുന്നു. അവർ ഈ മത്സരം വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർക്ക് വളരെ മികച്ച ടീമാണുള്ളത്, ബോളിങ് ആക്രമണവും വളരെ നല്ലതാണ്." പനേസർ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 29, 2024 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup 2024 Final: 'ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും; വിരാട് കോഹ്ലി സെഞ്ചുറി നേടും'; ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം