ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ - റെക്കോർഡിന് അരികെ മെസി
- Published by:Anuraj GR
- news18-malayalam
Last Updated:
താരത്തിന്‍റെ കരിയറിലെ ഉയർച്ചയിലും താഴ്ചയിലും ബാഴ്സലോണ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു റെക്കോർഡിന് അടുത്തെത്തി നിൽക്കുകയാണ് താരം.
ബാഴ്സലോണ: മെസിയുടെ ഭാവി ബാഴ്സയിൽ അനിശ്ചിതത്വത്തിൽ ആണെങ്കിലും താരത്തിന്‍റെ ഫുട്ബോൾ കരിയറിലേക്ക് ഇതാ ബാഴ്സയുടെ കൂടെ മറ്റൊരു നേട്ടം കൂടി വരുന്നു. മെസി ബാഴ്സയിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടിലധികം കാലമായി. ഈ കാലത്തിനിടയിൽ പലരും ബാഴ്സക്കായി കളിക്കുകയും ടീമിൽ നിന്ന് പോവുകയും, വിരമിക്കുക്കയും ഒക്കെ ചെയ്തു. പക്ഷേ മെസി മാത്രം എവിടേയും പോയില്ല.
മെസി എന്ന താരത്തിന്റെ വളർച്ചയ്ക്കു സാക്ഷിയായ ക്ലബാണ് ബാഴ്സ. അവിടുത്തെ ലാ മാസിയയിലൂടെ കളിച്ചു വളർന്ന മെസിയുടെ കരിയറിൽ കറ്റാലൻ ടീമിനു വേണ്ടിയല്ലാതെ മറ്റൊരു ക്ലബ്ബിനു വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടില്ല. താരത്തിന്‍റെ കരിയറിലെ ഉയർച്ചയിലും താഴ്ചയിലും ബാഴ്സലോണ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു റെക്കോർഡിന് അടുത്തെത്തി നിൽക്കുകയാണ് താരം.
ബാഴ്സലോണയ്ക്ക് വേണ്ടി എല്ലാ ടൂർണമെന്റുകളിലുമായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് മെസി. തിങ്കളാഴ്ച ലാ ലിഗയിൽ ഹ്യുയെസ്കയുമായുള്ള മത്സരത്തിനിറങ്ങിയാൽ ബാഴ്സ ജേഴ്സിയിൽ താരത്തിന്റെ 767-ാം മത്സരമാകും. 767 മത്സരങ്ങൾ കളിച്ച സാവിയുടെ പേരിലാണ് നിലവിലുള്ള റെക്കോർഡ്. ഹ്യുയെസ്കയുമായുള്ള മത്സരത്തിന് ഇറങ്ങിയാൽ ഈ റെക്കോർഡിനൊപ്പമത്താൻ മെസിക്ക് സാധിക്കും.
advertisement
ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററെന്ന നേട്ടവും മെസിയുടെ പേരിലാണ്. 659 ഗോളുകളാണ് മെസി ബാഴ്സ ജഴ്‌സിയിൽ നേടിയിട്ടുള്ളത്. ക്ലബ്ബിനൊപ്പം 34 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളുടെ റെക്കോർഡും മെസിയുടെ പേരിൽ തന്നെ. നേരത്തെയും സാവിയെ മറികടന്ന് മെസി ഒരു റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ലാലിഗയിൽ ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി അന്ന് സ്വന്തം പേരിലാക്കിയത്.
അതിനിടെ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം ഇപ്പോൾ ലയണൽ മെസ്സി ബാർസ വിടുന്നതു സംബന്ധിച്ചാണ്. 2020-21 സീസൺ അവസാനിക്കുന്നതോടെ ബാർസയുമായി താരത്തിൻ്റെ കരാർ അവസാനിക്കും. കരാർ അവസാനിക്കാനിരിക്കെ ക്ലബ്ബുമായി ചർച്ചക്ക് ഇരിക്കുമ്പോൾ താരം കരുതലോടെ ആവും കരുക്കൾ നീക്കുക.
advertisement
Also Read- ബാഴ്സയിൽ മെസ്സിയുടെ ഭാവി എന്താകും? കരാർ പുതുക്കാൻ താരം വ്യവസ്ഥകൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ട്
മെസ്സിയെ ക്ലബ്ബിൽ നിലനിർത്തുമെന്ന വാഗ്ദാനവുമായി ചുമതലയേറ്റ പുതിയ പ്രസിഡൻ്റ് ജോൺ ലപ്പോർട്ട താരവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. മുൻ പ്രസിഡൻ്റ് ജോസഫ് ബാർത്തോമ്യുയുമായി മെസ്സി അത്ര രസത്തിൽ ആയിരുന്നില്ല. അഴിമതി ആരോപണങ്ങളും ക്ലബ്ബിൻ്റെ നടത്തിപ്പിൽ വരുത്തിയ വീഴ്ചകളും പിന്നെ മെസ്സി ബാർസ വിടുമെന്ന് പ്രഖ്യാപിച്ചതും ബാർത്തോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. ബാർത്തോമ്യു പോയതോടെ മെസ്സി ബാർസയിൽ തുടരുമെന്ന് തോന്നിച്ചെങ്കിലും താരം തൻ്റെ നിലപാടിൽ മാറ്റം വരുത്തിയില്ല.
advertisement
Summary- Messi near to adding another record to his glorious career. Messi to equal Xavi for playing the most number of matches for Barcelona in all football tournaments.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ - റെക്കോർഡിന് അരികെ മെസി