മുംബൈ ഇന്ത്യൻസ് ലണ്ടൻ ആസ്ഥാനമായ 'ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ വാങ്ങുന്നു

Last Updated:

പുരുഷ-വനിതാ ക്രിക്കറ്റിൽ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകൾ സ്വന്തമാക്കി എം ഐ

News18
News18
മുംബൈ ഇന്ത്യൻസിന്റെ (എം ഐ) ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേൾഡ് വൈഡിലൂടെ, ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ദ ഹൺഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവൽ ഇൻവിൻസിബിൾസ്. ഓഹരി വാങ്ങൽ പൂർത്തിയാക്കുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
"ഓവൽ ഇൻവിൻസിബിൾസിനെ ഞങ്ങളുടെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്," എന്ന് എംഐയുടെ ഉടമയും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി പറഞ്ഞു.
ഈ പങ്കാളിത്തം പൂർത്തിയാകുമ്പോൾ പുരുഷ-വനിതാ ക്രിക്കറ്റിൽ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകളുള്ള ഒരു ആഗോള ക്രിക്കറ്റ് ശക്തിയായി എം ഐ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു.
advertisement
Summary: Reliance Industries Limited (RIL)-owned Mumbai Indians announced the takeover of The Hundred franchise Oval Invincibles through its subsidiary RISE Worldwide on Monday. It takes the MI family’s tally to seven cricket teams spanning four continents and five countries, across men’s and women’s cricket.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുംബൈ ഇന്ത്യൻസ് ലണ്ടൻ ആസ്ഥാനമായ 'ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ വാങ്ങുന്നു
Next Article
advertisement
India vs Pakistan Asia Cup 2025 Final | പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്
India vs Pakistan Asia Cup 2025 Final | പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്
  • ഇന്ത്യ പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്.

  • ഫൈനലിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള ആരും മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നില്ല.

  • പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

View All
advertisement