പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമിന്റെ ഹെല്‍മറ്റ് ധരിച്ച് കളത്തിലിറങ്ങിയ പാകിസ്താന് താരം നസീം ഷായ്ക്ക് പിഴശിക്ഷ. പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയായി ചുമത്തിയത്.
ഗ്ലാഡിയേറ്റേഴ്സ് താരമായ നസീം കളിക്കാനിറങ്ങിയത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ കോമില്ല വിക്ടോറിയന്‍സിന്റെ ഹെല്‍മറ്റ് ധരിച്ചായിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിഴ ചുമത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.