ഇസ്ലാമബാദ്: വെടിക്കെട്ടിനെ ഫ്ലഡ് ലൈറ്റിൽ തീപിടിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് എട്ടാം സീസണിന്റെ ഉദ്ഘാടന മത്സരം അരമണിക്കൂർ വൈകി. മുൾട്ടാൻ സുൽത്താൻസും ലാഹോർ ക്വാലാൻഡേഴ്സും തമ്മിലുള്ള പോരാട്ടമാണ് വൈകി തുടങ്ങിയത്. സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകളിലൊന്നിന് തീപിടിച്ചതോടെയാണു കളി വൈകിയത്. ഉദ്ഘാടന ചടങ്ങിനിടയിൽ വെടിക്കെട്ട് നടക്കുമ്പോഴാണു ലൈറ്റിലേക്ക് തീപടർന്നതെന്നാണ് വിവരം.
ഫ്ലഡ് ലൈറ്റിൽ തീപടരുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആവേശകരമായ മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിനെ ലാഹോർ ടീം ഒരു റൺസിന് പരാജയപ്പെടുത്തി. കളിയുടെ ടോസിനു മുൻപു തന്നെ ലൈറ്റിലെ തീ ശ്രദ്ധയിൽപെട്ടു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയാണ് തീ കെടുത്തിയത്. തുടർന്നു ഫ്ലഡ് ലൈറ്റും ശരിയാക്കിയ ശേഷമാണു കളി തുടങ്ങിയത്.
ملتان اسٹیڈیم میں پی ایس ایل کی افتتاحی تقریب کے دوران ہونے والی آتش بازی کے باعث فلڈ لائٹس میں آگ لگ گئی… ریسکیو عملے نے آگ پر قابو پا لیا ہے#PSL8 pic.twitter.com/Td940KTWKP
— Qadir Khawaja (@iamqadirkhawaja) February 13, 2023
സംഭവത്തിൽ ആർക്കും പരുക്കേറ്റതായി വിവരമില്ല. മത്സരത്തിൽ ടോസ് നേടിയ മുൾട്ടാൻ ലാഹോറിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആറു വിക്കറ്റു നഷ്ടത്തിൽ 175 റൺസാണു ലാഹോർ നേടിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനാണ് മുൾട്ടാൻ സുൽത്താൻസിനു സാധിച്ചത്. അവസാന പന്തിൽ ജയിക്കാൻ ആറ് റൺസാണ് മുൾട്ടാൻ സുൽത്താൻസിന് വേണ്ടിയിരുന്നത്. എന്നാൽ, ഖുഷ്ദിൽ ഷായ്ക്ക് അവസാന പന്തിൽ ബൗണ്ടറി നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ ലാഹോർ ഒരു റൺസിന് ജയിച്ചു.
English Summary: The first match of the 2023 season of the PSL had to be delayed because a portion of the floodlights at the Multan Cricket Stadium caught fire due to the fireworks from the opening ceremony.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.