'സ്വർണ മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മെഡൽ നേട്ടം തികച്ചും അവിശ്വസനീയം' -നീരജ് ചോപ്ര
'സ്വർണ മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മെഡൽ നേട്ടം തികച്ചും അവിശ്വസനീയം' -നീരജ് ചോപ്ര
നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
ടോക്യോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര. താരത്തിന്റെ നേട്ടത്തിൽ രാജ്യമൊട്ടാകെ അഭിമാനം കൊള്ളുകയാണ്. എന്നാൽ സ്വർണ മെഡൽ നേട്ടം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് നീരജ് ചോപ്ര പ്രതികരിച്ചത്. മെഡൽ നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നീരജ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.
'തീര്‍ത്തും അവിശ്വസനീയമായ നിമിഷമാണിത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണ് ഇതെന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. മറ്റു കായിക ഇനങ്ങളിൽ നമുക്ക് ആകെ ഒരു സ്വർണമാണുള്ളത്. ഒരുപാട് കാലത്തിന് ശേഷമാണ് അത്ലറ്റിക്സിൽ നമുക്ക് മെഡൽ ലഭിക്കുന്നത്. അതിനു പുറമെ ഇത്തവണ നമ്മളുടെ ആദ്യ സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. ഈ സ്വർണ നേട്ടം എനിക്കും എന്റെ രാജ്യത്തിനും വളരെയധികം അഭിമാനം പകരുന്ന ഒന്നാണ്.' 23 വയസ്സുകാരനായ ചോപ്ര വ്യക്തമാക്കി.
'യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിരുന്നതിനാൽ ഫൈനലിൽ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അത് സ്വർണ നേട്ടം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ട്.' - താരം കൂട്ടിച്ചേർത്തു.
യോഗ്യതാ റൗണ്ടിൽ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് നീരജ് ഫൈനലിലും തുടർന്നത്. യോഗ്യതാ റൗണ്ടിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ യോഗ്യത നേടി ഫൈനലിൽ പ്രവേശിച്ചിരുന്ന താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളും അറിഞ്ഞിരുന്നില്ല. അതേ ആത്മവിശ്വാസവുമായി ഫൈനലിൽ ഇറങ്ങിയ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തി. തുടർന്ന് രണ്ടാം ശ്രമത്തിൽ ഈ ദൂരം മെച്ചപ്പെടുത്തി. ഈ ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നീരജിന് സ്വർണം ലഭിച്ചത്. രണ്ടാം റൗണ്ടിൽ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തിൽ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റർ. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളിൽ ദൂരം മെച്ചപ്പെടുത്താൻ കഴിയാതിരുന്നതിനാൽ താരം അതെല്ലാം ഫൗൾ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതൽ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലിൽ മത്സരിച്ച മറ്റാർക്കും 87 മീറ്റർ ദൂരം താണ്ടാൻ കഴിഞ്ഞില്ല.
നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.