ആഹാ ഇത് എന്തൊക്കെയാ കിട്ടിയത്! ന്യൂസീലൻഡ് ഇന്ത്യയിൽ പരമ്പര തൂത്തുവാരി
- Published by:ASHLI
- news18-malayalam
Last Updated:
64 റണ്‍സ് അടിച്ച ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നിർണായക ഘട്ടത്തിൽ ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം ടെസ്റ്റിലും കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സ് എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ 25 റണ്‍സിനാണ് പുറത്തായത്. 3-0 നാണ് ന്യൂസിലൻഡ് പരമ്പര തൂത്തുവാരിയത്.
64 റണ്‍സ് അടിച്ച ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നെങ്കിലും നിർണായക ഘട്ടത്തിൽ ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (11), വാഷിങ്ടണ്‍ സുന്ദര്‍ (12) എന്നിങ്ങനെ നേടി.
ശേഷിക്കുന്ന ബാറ്റര്‍മാര്‍ മുഴുവന്‍ നിരാശ നൽകുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. 121 റണ്‍സിന് ഇന്ത്യയുടെ പത്തു ബാറ്റര്‍മാരും കൂടാരം കയറി. 71 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലാണ് ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ഒന്നിച്ചത്. എന്നാൽ ഋഷഭും വീണതോടെ എല്ലാ പ്രതീക്ഷകൾക്കും തിരശ്ശില വീഴുകയായിരുന്നു.
advertisement
പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് താങ്ങായി മാറാറുള്ള രവീന്ദ്ര ജഡേജയും അശ്വിനും മെച്ചപ്പെട്ട റൺസ് എടുക്കാൻ കഴിയാതായതോടെ ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു. മൂന്നോ അതിലധികമോ മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ വൈറ്റ്‌വാഷ് നേരിടുന്നത് ഇതാദ്യമാണ് എന്നതാണ് ശ്രദ്ധേയം. 2000ൽ സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 2-0ന് തോറ്റിരുന്നു.
മൂന്നാം ഓവറിൽ 11 റൺസെടുത്ത രോഹിത് ശർമ്മയെ ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി പുറത്താക്കി. മുംബൈയുടെ അജാസ് ശുഭ്മാൻ ഗില്ലിനെ പുറത്താക്കി. യശസ്വി ജയ്സ്വാള്‍ (5), രോഹിത് ശര്‍മ്മ (11), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോഹ്ലി (1), സര്‍ഫറാസ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2024 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആഹാ ഇത് എന്തൊക്കെയാ കിട്ടിയത്! ന്യൂസീലൻഡ് ഇന്ത്യയിൽ പരമ്പര തൂത്തുവാരി