'ടി20 കൈവിടില്ല'; കുട്ടി ക്രിക്കറ്റില്‍ തിരിച്ചടിക്കാന്‍ 14 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യുസിലന്‍ഡ്

Last Updated:

ഡാരി മിച്ചല്‍, ബ്ലെയര്‍ ടിക്നര്‍ എന്നീ പുതുമുഖങ്ങളും ഇന്ത്യക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്ക് ഉള്‍പ്പെട്ടിട്ടുണ്ട്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ടൂര്‍ണ്ണമെന്റ് കൈവിട്ട ന്യൂസിലന്‍ഡ് ടി20യില്‍ തിരിച്ചടിക്കാന്‍ വന്‍മാറ്റങ്ങളുമായി ടീമിനെ പ്രഖ്യാപിച്ചു. വെല്ലിംഗ്ടണില്‍ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് 14 അംഗ സംഘത്തെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ടി20 മത്സരത്തില്‍ ഉള്‍പ്പെടാതിരുന്ന നായകന്‍ കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന സവിശേഷത.
പരുക്കേറ്റ ജിമ്മി നീഷാമിന് പകരക്കാരനായി ശ്രീലങ്കക്കെതിരായ ടി20 ടീമില്‍ ഇടംപിടിച്ച ഡഗ് ബ്രേസ്വെല്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഡാരി മിച്ചല്‍, ബ്ലെയര്‍ ടിക്നര്‍ എന്നീ പുതുമുഖങ്ങളും ഇന്ത്യക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്ക് ഉള്‍പ്പെട്ടിട്ടുണ്ട്. ഡാരി മിച്ചല്‍ മൂന്നു മത്സരങ്ങള്‍ക്കമുള്ള ടീമില്‍ ഇടംപിടിച്ചപ്പോള്‍ ടിക്‌നറെ അവസാന മത്സരത്തിലേക്ക് മാത്രമാണ് പരിഗണിച്ചത്.
Also Read: 'നായകന്‍ രോഹിത്'; കിവീസിനെതിരായ അവസാന രണ്ട് ഏകദിനത്തിനും ടി20യ്ക്കും കോഹ്‌ലി ഇല്ല
ലോക്കി ഫെര്‍ഗൂസന്റെ പകരക്കാരനായാണ് ടിക്‌നര്‍ അവസാന ടി20യില്‍ ഇറങ്ങുക. ന്യൂസിലന്‍ഡ് എ ടീമിന് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് മിച്ചലിന് ടീമിലേക്ക് വഴിതുറന്നത്. വിരാട് കോഹ്‌ലിക്ക് ടി20യില്‍ വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ സന്ദര്‍ശകരെ നയിക്കുക.
advertisement
Dont Miss: കിവികളെ തുരത്തി കോഹ്ലിപ്പട; ഇന്ത്യക്ക് ജയം, പരമ്പര
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യാംസണ്‍ (ക്യാപ്റ്റന്‍), ഡഗ് ബ്രേസ്വെല്‍, കോളിന്‍ ഡി ഗ്രാന്ദ്‌ഹോമെ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്‌കോട്ട് കുഗ്ലെജിന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, മിച്ചല്‍ സാന്റ്‌നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലര്‍, ബ്ലെയര്‍ ടിക്‌നര്‍(അവസാന മത്സരം).
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടി20 കൈവിടില്ല'; കുട്ടി ക്രിക്കറ്റില്‍ തിരിച്ചടിക്കാന്‍ 14 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യുസിലന്‍ഡ്
Next Article
advertisement
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
  • നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ അമേരിക്ക സൈനിക ഇടപെടലെന്ന് ട്രംപ്.

  • ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ അമേരിക്ക സജ്ജമാണെന്നും നൈജീരിയയിൽ സൈനിക നടപടി സാധ്യതയുണ്ടെന്നും ട്രംപ്.

  • നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

View All
advertisement