'നായകന് രോഹിത്'; കിവീസിനെതിരായ അവസാന രണ്ട് ഏകദിനത്തിനും ടി20യ്ക്കും കോഹ്ലി ഇല്ല
'നായകന് രോഹിത്'; കിവീസിനെതിരായ അവസാന രണ്ട് ഏകദിനത്തിനും ടി20യ്ക്കും കോഹ്ലി ഇല്ല
രോഹിത് ശര്‍മയാണ് ഈ മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക
kohli
Last Updated :
Share this:
മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ടി20 പരമ്പരയില്‍ നിന്നും നായകന് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മയാണ് ഈ മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിറങ്ങുന്നത് പരിഗണിച്ചാണ് നായകന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന നേപ്പിയറില്‍ നടന്നിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിനു ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നായകന് വിശ്രമം അനുവദിക്കാന്‍ ടീം തീരുമാനിച്ചത്. അതേസമയം വിരാടിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പര്യടനത്തിനു ശേഷം ഇന്ത്യയില്‍ ഓസീസിനെതിരെ നടക്കുന്ന പരമ്പരയില്‍ നായകന് തിരിച്ചെത്തും. നേരത്തെ ഏഷ്യാ കപ്പിലും ഓസീസിനെതിരായ ടി20യിലും കോഹ്ലിക്ക് വിശ്രമം അനുവധിച്ചിരുന്നു രോഹിത് തന്നെയായിരുന്നു അന്നും ഇന്ത്യയുടെ നായകന്. രോഹിതിനു കീഴില്‍ ഏഷ്യാകപ്പ് കിരീടവും ഇന്ത്യ നേടിയിരുന്നു
ഫെബ്രുവരി 24 നാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ താരങ്ങള്‍ ഐപിഎല്ലിനിറങ്ങും. ഐപിഎല്‍ കഴിയുന്നതോടെ ഏകദിന ലോകകപ്പും ആരംഭിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.