വെലിങ്ടണ്: ലോകകപ്പ് ക്രിക്കറ്റിനു പിന്നാലെ റഗ്ബി ചാംപ്യന്‍ഷിപ്പിലും കിവികള്‍ക്ക് സമനില കുരുക്ക്. ഫ്രീഡം കപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് 16- 16 നാണ് കിവികള്‍ക്ക് സമനില വഴങ്ങേണ്ടി വന്നത്. എന്നാല്‍ ക്രിക്കറ്റ് ലോകകപ്പിനു വിപരീതമായി ഇവിടെ ട്രോഫി പങ്കുവെയ്ക്കുകയാണ് ചെയ്തത്.
മത്സരത്തിനു പിന്നാലെ ന്യൂസിലന്‍ഡ് റഗ്ബി ടീം ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത വാചകങ്ങളും കായിക ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. 'വെല്ലിങ്ടണില്‍ ബൗണ്ടറികള്‍ എണ്ണിയില്ല. മത്സരം സമനിലയാണ്' എന്നാണ് കിവീസ് ടീമിന്റെ ട്വീറ്റ്. നേരത്തെ ക്രിക്കറ്റ് ലോകകപ്പില്‍ 50 ഓവര്‍ മത്സരവും സൂപ്പര്‍ ഓവറും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെ ജേതാക്കളായി നിശ്ചയിച്ച രീതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റഗ്ബിയിലും ന്യൂസിലന്‍ഡിന് സമനില വഴങ്ങേണ്ടിവരുന്നത്. എന്നാല്‍ ഇവിടെ ട്രോഫി ഇരുരാജ്യങ്ങളും പങ്കുവെക്കുകയായിരുന്നു. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള റഗ്ബി ടൂര്‍ണമെന്റാണ് ഫ്രീഡം കപ്പ്. 2004 ലാണ് പരമ്പര ആരംഭിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.