'അതേ എനിക്ക് തെറ്റുപറ്റി' ലോകകപ്പ് ഫൈനലില്‍ ഓവര്‍ ത്രോയില്‍ 6 റണ്‍സ് നല്‍കിയത് തെറ്റായ തീരുമാനമെന്ന് ധര്‍മസേന

ടെലിവിഷന്‍ റീപ്ലേകള്‍ കണ്ട് ആളുകള്‍ക്ക് തീരുമാനമെടുക്കാനും അഭിപ്രായം പറയാനും എളുപ്പമാണ്. എന്നാല്‍ എനിക്കാ സൗകര്യമില്ല

news18
Updated: July 21, 2019, 5:58 PM IST
'അതേ എനിക്ക് തെറ്റുപറ്റി' ലോകകപ്പ് ഫൈനലില്‍ ഓവര്‍ ത്രോയില്‍ 6 റണ്‍സ് നല്‍കിയത് തെറ്റായ തീരുമാനമെന്ന് ധര്‍മസേന
Dharmasena
  • News18
  • Last Updated: July 21, 2019, 5:58 PM IST IST
  • Share this:
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് നല്‍കിയ തീരുമാനം തെറ്റായിരുന്നെന്ന് സമ്മതിച്ച് അംപയര്‍ കുമാര്‍ ധര്‍മസേന. അഞ്ച് റണ്‍സ് മാത്രമായിരുന്നു അനുവദിക്കേണ്ടിയിരുന്നതെന്നും തനിക്ക് തെറ്റുപറ്റിയെന്നുമാണ് ധര്‍മസേന തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരിക്കെ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടില്‍ ഗപ്ടില്‍ എറിഞ്ഞ പന്ത് രണ്ടാം റണ്‍സിനായ് ഓടിയ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തികടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അംപയര്‍ ബൗണ്ടറിയുടെ നാല് റണ്‍സും താരങ്ങള്‍ ഓടിയെടുത്ത രണ്ട് റണ്‍സും അനുവദിക്കുകയും ചെയ്തു. എന്നാല്‍ ത്രോ ചെയ്യുന്ന സമയത്ത് ബാറ്റ്‌സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാത്തതിനാല്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് അനുവദിക്കാനെ നിയമം അനുവദിക്കുന്നുള്ളൂവെന്ന് മത്സരത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

Also Read: 'യുവതാരങ്ങള്‍ക്ക് മുന്‍ഗണന' വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചതോടെ ടീം വിജയത്തിനരികില്‍ എത്തുകയും നിശ്ചിത സമയത്ത് സ്‌കോര്‍ സമനിലയിലവുകയും ചെയ്യുകയായിരുന്നു. താനിപ്പോള്‍ അത് ടിവി റീപ്ലേയില്‍ കണ്ടെന്നും തനിക്ക് തെറ്റുപറ്റിയെന്നും തുറന്ന് പറഞ്ഞ ധര്‍മസേന കളത്തില്‍ ടിവി റീപ്ലേകള്‍ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എടുത്ത തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ടെലിവിഷന്‍ റീപ്ലേകള്‍ കണ്ട് ആളുകള്‍ക്ക് തീരുമാനമെടുക്കാനും അഭിപ്രായം പറയാനും എളുപ്പമാണ്. എന്നാല്‍ എനിക്കാ സൗകര്യമില്ല. അതുകൊണ്ടുതന്നെ എടുത്ത തീരുമാനത്തില്‍ ഖേദവുമില്ല' ധര്‍മസേന പറഞ്ഞു. തേര്‍ഡ് അംപയര്‍ക്ക് തീരുമാനം വിടാനുള്ള സാധ്യത ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ധര്‍മസേന ഫീല്‍ഡ് അംപയറുമായി ആശയവിനിമയം നടത്തിയിരുന്നെന്നും മറ്റ് അംപയര്‍മാരും ഇത് കേട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍