HOME » NEWS » Sports » NEYMAR CAUGHT WATCHING MATCH ON ILLEGAL STREAM GH

ഇത്രക്ക് വലിയ പിശുക്കൻ ആണോ നെയ്മർ? അനധികൃതമായി മാച്ച് സ്ട്രീം ചെയ്യുന്ന താരം, വിശ്വസിക്കാനാവാതെ ആരാധകർ

ഇങ്ങനെയാണ് ആളുകൾ കോടിശ്വരന്മാരായി മാറുന്നതെന്ന് മറ്റൊരാൾ എഴുതി. പണം ചെലവാക്കാതിരുന്നാൽ ആർക്കും മില്യണയറാവാം എന്നായിരുന്നു വേറൊറു ഉപയോക്താവിന്റെ പ്രതികരണം.

News18 Malayalam | news18
Updated: April 13, 2021, 3:30 PM IST
ഇത്രക്ക് വലിയ പിശുക്കൻ ആണോ നെയ്മർ? അനധികൃതമായി മാച്ച് സ്ട്രീം ചെയ്യുന്ന താരം, വിശ്വസിക്കാനാവാതെ ആരാധകർ
neymer
  • News18
  • Last Updated: April 13, 2021, 3:30 PM IST
  • Share this:
സ്ട്രാസ്ബോർഗിനെതിരെയുള്ള ആദ്യ മാച്ചിൽ പാരീസ് സെന്റ് ജെർമെന് വേണ്ടി നെയ്മർ ബൂട്ട് കെട്ടിയിട്ടില്ലെങ്കിലും വാർത്തകളിൽ താരം ഇടം കണ്ടെത്തി എന്നതാണ് ഏറെ രസകരം. കഴിഞ്ഞ വാരാന്ത്യത്തിൽ അനധികൃത ലിങ്ക് ഉപയോഗിച്ച് മാച്ച് വീക്ഷിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

എസ് ടി എസിനെതിരെ 4-1 ഗോളുകൾക്ക് ജയിച്ച ടീമിൽ ബ്രസീൽ താരം ഉണ്ടായിരുന്നില്ല. സസ്പെൻഷൻ കാരണം ടീമിനൊപ്പം കളിക്കാൻ കഴിയാതെ സ്വന്തം വീട്ടിൽ മത്സരം ആസ്വദിക്കുകയായിരുന്നു നെയ്മർ. എന്നാൽ കോടീശ്വരനായ, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നെയ്മറിന് അനധികൃത സ്ട്രീമിങ് സേവനങ്ങൾ ഉപയോഗിച്ച് എങ്ങനെ മത്സരം കാണാൻ സാധിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്.

29 വയസ്സുകാരനായ നെയ്മർ ഇ൯സ്റ്റഗ്രാമിൽ വളരെ സജീവമായി ഇടപെടുന്ന ഒരു താരം കൂടിയാണ്. മത്സരം കണ്ടു കൊണ്ടിരിക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് അദ്ദേഹത്തിന് വിനയായത്.

pic.twitter.com/JPBnXKyGWKനെയ്മർ ഷെയർ ചെയ്ത ചിത്രത്തിലെ സ്ക്രീനിന്റെ ഒരു വശത്തു ‘സെക്സി സിംഗിൾ’ എന്നെഴുതിയ ഒരു പോപ്പപ്പ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആളുകൾക്ക് സംശയം തോന്നിയത്. സ്ക്രീനിൽ ഇരുപത്തിയെട്ടു വയസ്സുകാരിയായ മീന ഒരു കിലോമീറ്റർ ദൂരെ എന്ന ഒരു പരസ്യ വാചകവും കാണിക്കുന്നുണ്ട്. അനധികൃതമായി സ്ട്രീമിംഗ് സേവനങ്ങൾ വഴി മത്സരം വീക്ഷിക്കുമ്പോൾ ആണ് ഇത്തരം പരസ്യങ്ങൾ സാധാരണ പ്രത്യക്ഷപ്പെടാറ്.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത് റെക്കോർഡ് തുകയ്ക്കാണ് (ഏകദേശം 263 മില്യൺ ഡോളർ). ഇത്രയും വലിയ തുക സമ്പാദിക്കുന്ന ഒരു താരം അനധികൃതമായ രീതിയിൽ മത്സരങ്ങൾ കാണുന്നത് വിമർശനങ്ങൾ വരുത്തി വെക്കുന്നതാണ്.

Sthree Sakthi SS 256 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

മുമ്പൊരിക്കൽ താൻ പങ്കെടുക്കാത്ത കളികൾ കാണാൻ ഇഷ്ടമില്ല എന്ന് നെയ്മർ നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു.

നിരവധി രസകരമായ പോസ്റ്റുകളാണ് ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മൾട്ടി മില്യണയറായ നെയ്മർ അനധികൃതമായ വഴികൾ ഉപയോഗിക്കാണ് മാച്ചുകൾ കാണുന്നത്, ഒരാൾ എഴുതി.

ഇങ്ങനെയാണ് ആളുകൾ കോടിശ്വരന്മാരായി മാറുന്നതെന്ന് മറ്റൊരാൾ എഴുതി. പണം ചെലവാക്കാതിരുന്നാൽ ആർക്കും മില്യണയറാവാം എന്നായിരുന്നു വേറൊറു ഉപയോക്താവിന്റെ പ്രതികരണം.

എന്നാൽ, അനധികൃത സ്ട്രീമിംഗ് ഉപയോഗിച്ച താരത്തോട് ബഹുമാനം കൂടിയെന്ന് മറ്റൊരാൾ പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം ഭാഗത്തിൽ ബയേൺ മ്യൂണികിനെ പി എസ് ജി നേരിടും.
Published by: Joys Joy
First published: April 13, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories