ബാഴ്സയുടെ സ്വപ്‌നങ്ങൾ തകർന്നു, നെയ്മർ പി എസ്‌ ജിയുമായുള്ള കരാര്‍ പുതുക്കി

Last Updated:

താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് ഈ ടീമിലാണെന്ന് നെയ്മര്‍

ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ജൂനിയര്‍ പി എസ് ജിയുമായുള്ള കരാര്‍ പുതുക്കി. 2025 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍. 2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്. രണ്ട് വര്‍ഷം മുമ്പേ നെയ്മർ പി എസ് ജി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് നെയ്മര്‍ പി എസ് ജിയില്‍ തുടരുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.
താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് ഈ ടീമിലാണെന്ന് 29കാരനായ നെയ്മര്‍ തുറന്ന് പറഞ്ഞു. "ഒരു മനുഷ്യന്‍, വ്യക്തി, മികച്ച താരം എന്നീ നിലകളിലുള്ള വളര്‍ച്ചയെല്ലാം എനിക്ക് പി എസ് ജിയില്‍ നിന്നാണ് ഉണ്ടായത്," നെയ്മർ പറഞ്ഞു. സന്തോഷത്തോടെയാണ് കരാറില്‍ ഒപ്പുവയ്ക്കുന്നതെന്നും നെയ്മര്‍ അറിയിച്ചു.
2017ലാണ് നെയ്മര്‍ റെക്കോര്‍ഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്ക് ബാഴ്‌സലോണയില്‍ നിന്നും പി എസ് ജിയില്‍ എത്തിയത്. തുടര്‍ന്ന് അവരുടെ പ്രധാന താരമായി മാറിയ താരം ഇക്കാലയളവില്‍ ഫ്രഞ്ച് ക്ലബ്ബിനൊപ്പം ഒൻപത് കിരീടങ്ങള്‍ നേടി. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണ പി എസ് ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് നെയ്മറായിരുന്നു. പി എസ് ജിക്ക് വേണ്ടി താരം ഇതുവരെ 112 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 85 ഗോളുകള്‍ താരം ഈ സമയം കൊണ്ട് നേടി. ഒപ്പം 51 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്.
advertisement
അടുത്ത മൂന്ന് വര്‍ഷത്തിനിടെ പി എസ് ജി ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ ഇപ്പോഴത്തെ കരാര്‍. വര്‍ഷം 30 മില്യണ്‍ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മര്‍ സമ്പാദിക്കുക‌. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജി സെമിയില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെയാണ് പി എസ് ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പി.എസ്.ജി.
തുടര്‍ച്ചയായ ചാമ്പ്യന്‍സ് ലീഗ് നഷ്ടങ്ങള്‍ നെയ്മറിനെ ടീമില്‍ നിന്നകറ്റുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ നെയ്മറിനെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ബാഴ്‌സലോണ നായകന്‍ കൂടിയായ ലയണല്‍ മെസിയും ഇക്കാര്യത്തിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കിലിയന്‍ എംബാപ്പെയും ഡി മരിയയും മൗരോ ഇകാര്‍ഡിയും മോയിസ് കീനും അടങ്ങുന്ന മികച്ചൊരു മുന്നേറ്റനിരയാണ് പി എസ്‌ ജിക്കുള്ളത്.
advertisement
കിലിയന്‍ എംബാപ്പെയേ ടീമില്‍ തുടരാന്‍ പി എസ് ജി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ താരം തന്‍റെ ലക്ഷ്യം റയല്‍ മാഡ്രിഡ്‌ ആണ് എന്ന് ഇതിനു മുന്നേ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടുത്ത സമ്മറില്‍ റയല്‍ താരത്തിനു വേണ്ടി വലിയ ഒരു ഓഫര്‍ നല്‍കും എന്നാണ് ഇപ്പോൾ അറിയാന്‍ കഴിയുന്നത്.
English summary: Neymar has signed a contract extension that will see him stay at Paris Saint-Germain (PSG) until the end of the 2024-2025 season
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാഴ്സയുടെ സ്വപ്‌നങ്ങൾ തകർന്നു, നെയ്മർ പി എസ്‌ ജിയുമായുള്ള കരാര്‍ പുതുക്കി
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement