സിക്സടിയിൽ ക്രിസ് ഗെയിലിന്റെ റെക്കോഡ് തിരുത്തി നിക്കോളാസ് പൂരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
2015ൽ ക്രിസ്ഗെയിൽ കുറിച്ച 135 സിക്സറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്
ടി 20 ക്രിക്കറ്റിലെ സിക്സടി വീരനായ വെസ്റ്റിൻഡീസ് താരം സാക്ഷാൽ ക്രിസ് ഗെയിലിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് സൂപ്പർ ഫോമിൽ തുടരുന്ന മറ്റൊരു വെസ്റ്റിൻഡീസ് താരമായ നിക്കോളാസ് പൂരൻ. ടി20 യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിടുന്ന താരമെന്ന റെക്കോഡാണ് നിക്കോളാസ് പൂരൻ സ്വന്തം പേരിൽ എഴുതി ചേർത്തത്. കരീബിയൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് പൂരൻ ക്രിസ്ഗെയിലിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചത്.
ലീഗിലെ ട്രിൻ ബാഗോ നൈറ്റ് റൈഡേഴ്സ്- സെൻ്റ് കിറ്റ്സ് ആൻ്ഡ് നെവിസ് പാട്രിയോസ് മത്സരത്തിലാണ് പുരൻ തന്റെ റെക്കോഡ് സിക്സർ പറത്തിയത്. മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻ്ഡ് നെവിസ് പാട്രിയോസിനെതിരെ 9 കിടിലൻ സിക്സ്റുകളാണ് പൂരൻ നേടിയത്. ഇതോടെ ഈവർഷം 139 സിക്സറുകളാണ് പൂരൻ തന്റെ പേരിൽ ചേർത്തത് .2015ൽ ക്രിസ്ഗെയിൽ കുറിച്ച 135 സിക്സറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
ദേശീയ ടീമിനടക്കം 9 ടി20 ടീമുകൾക്കായി പാഡണിഞ്ഞ നിക്കോളാസ് പൂരൻ 58 മത്സരങ്ങളിൽ നിന്നാണ് 139 സിക്സറുകൾ നേടിയത്.13 അർദ്ധ സെഞ്ചുറികളും നേടി. എന്നാൽ ഈ വർഷം ഇതു വരെ ഒരു സെഞ്ചുറി നേടാൻ താരത്തിനായില്ല.58 മത്സരങ്ങളിൽ നിന്നായി 1844 റൺസും ഇതുവരെ പൂരൻ അടിച്ചു കൂട്ടിയിട്ടുണ്ട്
advertisement
ടി20യിൽ ഒരു കലണ്ടർ വർഷം എറ്റവും കൂടുതൽ സിക്സുകൾ നേടിയവർ
നിക്കോളാസ് പൂരൻ-139*- 2024
ക്രിസ് ഗെയിൽ- 135-2015
ക്രിസ് ഗെയിൽ -121-2012
ക്രിസ് ഗെയിൽ-116-2011
ക്രിസ് ഗെയിൽ-112-2016
ക്രിസ് ഗെയിൽ- 101-2017
ആന്ദ്രേ റസൽ-101-2019
ക്രിസ് ഗെയിൽ-100-2013
ഗ്ളെൻ ഫിലിപ്സ്-97-2021
കീറോൺ പോള്ളാർഡ്-96-2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 01, 2024 5:13 PM IST