'ത്രിവര്‍ണ പതാകയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറത്തുക'; പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങൾക്ക് നിത അംബാനിയുടെ അനുമോദനം
- Published by:Vishnupriya S
- news18-malayalam
Last Updated:
'രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത് തുടരണം', നിത അംബാനി പറഞ്ഞു
പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അനുമോദിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി. ത്രിവര്‍ണ്ണ പതാകയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറത്തണമെന്ന് നിത അംബാനി പറഞ്ഞു.
'പാരീസ് പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത് തുടരുകയാണ്! അതിഗംഭീരമായ പ്രകടനം നടത്തി മെഡലുകള്‍ നേടിയതിന് നിത്യ ശിവന്‍, സുമിത് ആന്റില്‍, ശീതള്‍ ദേവി, രാകേഷ് കുമാര്‍, സുഹാസ് യതിരാജ്, തുളസിമതി മുരുകേശന്‍, മനീഷാ രാമദാസ്, നിതേഷ് കുമാര്‍, യോഗേഷ് കത്തൂനിയ, നിഷാദ് കുമാര്‍, പ്രീതി പാല്‍, റുബീന ഫ്രാന്‍സിസ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍!'
'നിങ്ങളുടെ ശ്രദ്ധേയമായ, പ്രചോദിപ്പിക്കുന്ന യാത്രകളും വിജയങ്ങളും മനുഷ്യചൈതന്യത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ്. നിങ്ങള്‍ ഓരോ ഭാരതീയരുടെയും ഹൃദയത്തെ അഭിമാനത്താല്‍ നിറയ്ക്കുകയും സഹിഷ്ണുതയുടെ ശക്തി ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക, അതിരുകളും പരിമിതികളും മറികടക്കുക, ത്രിവര്‍ണ്ണ പതാകയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറത്തുക! മുന്നോട്ടുള്ള ഗെയിംസിന് ടീം ഇന്ത്യക്ക് ആശംസകള്‍. ജയ് ഹിന്ദ്!,' അഭിനന്ദന സന്ദേശത്തില്‍ നിത അംബാനി പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 03, 2024 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ത്രിവര്‍ണ പതാകയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറത്തുക'; പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങൾക്ക് നിത അംബാനിയുടെ അനുമോദനം