Nita Ambani: പാരിസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് നിത അംബാനി; താരങ്ങൾക്കൊപ്പം സെൽഫിയെടുത്തു

Last Updated:

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ മനു ഭാക്കറിനെയും സരബ്ജ്യോത് സിംഗിനെയും നിത അംബാനി അഭിനന്ദിച്ചു

പാരിസ്: പാരിസ് ഒളിമ്പിക്സിൽ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം തുടരുകയാണ്. രണ്ട് വെങ്കല മെഡലുമായി ഷൂട്ടിംഗ് താരങ്ങളാണ് രാജ്യത്തിന്റെ അഭിമാനമായത്. ആദ്യം 10 ​​മീറ്റർ എയർ പിസ്റ്റൾ സിംഗിൾസിൽ മനു ഭാക്കർ വെങ്കല മെഡൽ നേടി. പിന്നീട് 10 മീറ്റർ എയർ പിസ്റ്റൾ ഡബിൾസിൽ മനു ഭാക്കറും സർബ്ജോത് സിംഗും വെങ്കലം നേടി.
ഇതിനിടെ, പാരിസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസില്‍, വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി അഭിനന്ദിച്ചു. ഷൂട്ടിംഗിൽ ഇന്ത്യ ഇതിനകം രണ്ട് മെഡലുകളാണ് നേടിയിട്ടുള്ളത്.
ഞായറാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഹരിയാനയുടെ മനു ഭാക്കർ വെങ്കലം നേടിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കറിനൊപ്പം സരബ്ജ്യോത് സിംഗ് വെങ്കല മെഡൽ നേടി.
advertisement
ഇന്നലെ ഇന്ത്യാ ഹൗസിൽ വെച്ച് നിത അംബാനി സരബ്ജ്യോത് സിംഗിനെ ആദരിച്ചു. സരബ്ജ്യോതിനെ 'രാജ്യത്തിന്റെ അഭിമാനം' എന്നാണ് നിത അംബാനി വിശേഷിപ്പിച്ചത്. ചടങ്ങിന് ശേഷം നിത അംബാനി ഇന്ത്യൻ ഷൂട്ടിംഗ് ടീമിനൊപ്പം സെൽഫിയെടുത്തു. വരും ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നവർക്കും വിജയാശംസകൾ നേർന്നു. ഇന്ത്യാ ഹൗസിൽ നടന്ന ചടങ്ങിൽ അർജുൻ ബാബുത, ഹർമീത് ദേശായി, ഇളവേനിൽ വാളറിവൻ, അർജുൻ സിംഗ് ചീമ, റിതം സാംഗ്വാൻ, ശരത് കമൽ, ഹർമീത് ദേശായി, ജി സത്യൻ, സുമിത് നാഗൽ, രോഹൻ ബൊപ്പണ്ണ, ശ്രീറാം ബാലാജി, ശ്രീഹരി നടരാജ് തുടങ്ങി നിരവധി ഇന്ത്യൻ കായിക താരങ്ങൾ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Nita Ambani: പാരിസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് നിത അംബാനി; താരങ്ങൾക്കൊപ്പം സെൽഫിയെടുത്തു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement