'നിങ്ങളാൽ കഴിയുന്നത് ചെയ്യുക ബാക്കി ദൈവത്തിന് വിടുക': മനു ഭാക്കറിൻ്റെ ഗീതാജ്ഞാനത്തിന് നിതാ അംബാനിയുടെ പ്രശംസ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങളുടെ പരിശ്രമങ്ങളെ ഓർമ്മപ്പെടുത്തുവാനും അനുമോദിക്കാനുമായി പാരീസിലെ ഇന്ത്യൻ ഹൌസിൽ കൂടിയ അനുമോദന ചടങ്ങിന് റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സണും ഐഒസി മെമ്പറുമായ നിത അംബാനി നേതൃത്വം നൽകി.

രാജ്യത്തിന് വേണ്ടി പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും നിത അംബാനി അഭിനന്ദിക്കുകയും പട്ടുകച്ച അണിയിച്ച് ആദരിക്കുകയും ചെയ്തു. പാരീസിൽ ഇന്ത്യക്ക് അഭിമാനമായ ഇരട്ട മെഡൽ നേട്ടം കരസ്ഥമാക്കിയ ഷൂട്ടർ മനു ഭാക്കറിനെ പ്രശംസകൾ കൊണ്ട് മൂടിയ നിത അംബാനി മനു ഭാക്കർ പറഞ്ഞ ഗീതാ വചനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രശംസിച്ചത്.
'ടോക്യോ ഒളിംപിക്സിനു ശേഷം മനുഭാക്കർ പറഞ്ഞിരുന്നു ഭഗവത് ഗീതയിൽ പറയന്ന, 'നിങ്ങളാൽ കഴിയുന്നത് ചെയ്യുക ബാക്കി ദൈവത്തിന് വിടുക'എന്ന വചനമാണ് പിൻതുടരുന്നതെന്ന്. അതാണ് മനു ചെയ്തതും. മൂന്ന് വർഷത്തിന് ശേഷം അവളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ തലവരയാണ് മനുഭാക്കർ മാറ്റിയിരിക്കുന്നത്' നിത അംബാനി പറഞ്ഞു.
advertisement
പിസ്റ്റൽ പ്രവർത്തിക്കാത്തത് മൂലം ടോക്യോ ഒളിംപിക്സിലെ മത്സരങ്ങൾ മനുഭാക്കറിന് നഷ്ടപ്പെട്ടിരുന്നു. പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലെ വെങ്കല മെഡലോടെ പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കം കുറിച്ചത് മനുഭാക്കറാണ്. പിന്നീട് ടീം ഇനത്തിൽ സർബജ്യോത് സിംഗിനൊപ്പം മെഡൽ നേടി. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ഇനത്തിൽ സ്വപ്നിൽ കുസാലെയും ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 07, 2024 6:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങളാൽ കഴിയുന്നത് ചെയ്യുക ബാക്കി ദൈവത്തിന് വിടുക': മനു ഭാക്കറിൻ്റെ ഗീതാജ്ഞാനത്തിന് നിതാ അംബാനിയുടെ പ്രശംസ