Paris Olympics 2024: മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; ഗീത നൽകിയ ഊർജ്ജമാണ് വിജയരഹസ്യമെന്ന് മനു ഭാക്കർ
- Published by:Ashli
- news18-malayalam
Last Updated:
ഗീത ഒരുപാട് വായിക്കുന്ന ആളാണ് താനെന്നും കളിക്കളത്തിൽ എത്തിയപ്പോൾ ഭഗവാൻ കൃഷ്ണന്റെ ഉപദേശമാണ് മനസ്സിൽ തെളിഞ്ഞതെന്നും മനു ഭാക്കർ പ്രതികരിച്ചു.
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ച മനു ഭാക്കർ തന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗീത ഒരുപാട് വായിക്കുന്ന ആളാണ് താനെന്നും കളിക്കളത്തിൽ എത്തിയപ്പോൾ ഭഗവാൻ കൃഷ്ണന്റെ ഉപദേശമാണ് മനസ്സിൽ തെളിഞ്ഞതെന്നും മനു ഭാക്കർ പ്രതികരിച്ചു. ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതു പോലെ ഒരു കർമ്മം ചെയ്യുമ്പോൾ അതിന്റെ ഫലത്തെ കുറിച്ച് താൻ ചിന്തിക്കാറില്ല ആ കർമ്മത്തൽ മാത്രമാണ് വിശ്വസിക്കുന്നത്.
മത്സരത്തിനായി ഇറങ്ങിയപ്പോൾ ഈ കാര്യമാണ് തന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ടോക്കിയോയിലെ മത്സരത്തിന് ശേഷം താൻ നിരാശയിലായിരുന്നുവെന്നും, ആ വിഷമം മറി കടക്കാൻ ഏറെ സമയമെടുത്തു. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്കായി വെങ്കല മെഡൽ പാരിസ് ഒളിമ്പിക്സിൽ നേടാനായതിൽ ഏറെ ആശ്വാസമുണ്ടെന്നും മനു ഭാക്കർ പറഞ്ഞു. ഒരുപക്ഷേ അടുത്ത തവണ ഇതിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകുമെന്നും മനു വ്യക്തമാക്കി.
ALSO READ: മനം നിറച്ച് മനു ഭാകർ; 20 വർഷത്തിനിടെ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ
ഇരുപത് വർഷത്തിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മനു ഭാക്കര്‍.10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ലോകകപ്പില്‍ ഒന്‍പത് സ്വര്‍ണം. യൂത്ത് ഒളിംപികിസില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്. 2021 ടോക്കിയോ ഒളിംപിക്സില്‍ പിസ്റ്റലിന് സംഭവിച്ച തകരാര്‍ കാരണം മനുവിന് യോഗ്യതാ റൗണ്ടിൽ വിജയിക്കാനായില്ല. അന്ന് വേദനയോടെ ഷൂട്ടിങ് റേഞ്ച് വിട്ട താരം ഇന്ന് വെങ്കല തിളക്കത്തോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 28, 2024 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; ഗീത നൽകിയ ഊർജ്ജമാണ് വിജയരഹസ്യമെന്ന് മനു ഭാക്കർ