• HOME
  • »
  • NEWS
  • »
  • sports
  • »
  • 'രണ്ടും കല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്'; പാഡി തിരിച്ചെത്തുന്നു; നായകനെയും തീരുമാനിച്ചു

'രണ്ടും കല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്'; പാഡി തിരിച്ചെത്തുന്നു; നായകനെയും തീരുമാനിച്ചു

  • Share this:
    ജയ്പൂര്‍: പാഡി അപ്ടണെ വീണ്ടും പരിശീലകനായി നിയമിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. 2013- 2015 കാലഘട്ടത്തില്‍ രാജസ്ഥാനെ പരിശീലിച്ചത് പാഡിയായിരുന്നു. കഴിഞ്ഞ സീസണില്‍ പരിശീലകന്റെ വേഷത്തില്‍ പാഡിയെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

    ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ കീഴിലായിരുന്നു ടീം കഴിഞ്ഞ തവണ പോരാട്ടത്തിനിറങ്ങിയത്. വോണ്‍ ഇത്തവണ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോണിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ ടീം തവണ പ്ലേ ഓഫിലെത്തിയിരുന്നു. റോയല്‍സിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് വിലക്കിനുശേഷം തിരിച്ചെത്തിയാലും രഹാനെ തന്നെ സീസണില്‍ ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Also Read: 'ധോണി ഔട്ടാകുമോ?'; ലോകകപ്പിലേക്ക് പന്തും പരിഗണനയിലെന്ന് മുഖ്യ സെലക്ടര്‍

    മടങ്ങിയെത്തുന്ന സ്മിത്തും ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും രഹാനെയും സഹായിക്കുമെന്നും ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കി. ഗാരി കിര്‍സ്റ്റണൊപ്പം ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും സഹപരിശീലകനായിരുന്നു പാഡി അപ്ടണ്‍. 2012 ല്‍ പൂനെ വാരിയേഴ്‌സിനെ പരിശീലിപ്പിച്ചായിരുന്നു താരം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം രാജസ്ഥാനിലെത്തിയ ഇദ്ദേഹം മൂന്നുവര്‍ഷം ദ്രാവിഡിനൊപ്പം ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു.

    Also Read: പരമ്പരനേട്ടത്തില്‍ ഒതുങ്ങുന്നില്ല; താരങ്ങള്‍ക്ക് കോടികള്‍ സമ്മാനവുമായി ബിസിസിഐ

    ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യക്ക് പുറത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ തന്നെ കളി നടത്തുമെന്ന കഴിഞ്ഞദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. വിവിധ സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു തീരുമാനം. മാര്‍ച്ച് 23 നാണ് ഐപിഎല്ലിന്റെ 12ാം പതിപ്പിന് തുടക്കമാകുന്നത്.

    First published: