ഒരു അമ്മായിയപ്പൻ മരുമകന് കൊടുക്കാവുന്ന സമ്മാനമാണോ ഇത് ? അതും പാകിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വർണമെഡൽ ജേതാവിന്
- Published by:Rajesh V
- trending desk
Last Updated:
തങ്ങളുടെ ഗ്രാമത്തിലെ പരമ്പരാഗത കീഴ് വഴക്കം അനുസരിച്ച് വളരെ മൂല്യമേറിയ സമ്മാനമാണെന്നിതെന്ന് അർഷാദ് നദീമിന്റെ ഭാര്യാപിതാവ് പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യാ പിതാവിന്റെ വക അമൂല്യമായ സമ്മാനം. ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണ മെഡല്‍ നേടിയ നദീമിന് ഭാര്യാപിതാവ് മുഹമ്മദ് നവാസ് ഒരു പോത്തിനെയാണ് സമ്മാനമായി നല്‍കിയത്. തങ്ങളുടെ ഗ്രാമത്തിലെ പരമ്പരാഗത കീഴ് വഴക്കം അനുസരിച്ച് വളരെ മൂല്യമേറിയ സമ്മാനമാണെന്നിതെന്ന് നവാസ് പറഞ്ഞു.
നദീമിന് ഏഴ് സഹോദരങ്ങളാണ് ഉള്ളത്. തങ്ങളുടെ സമുദായത്തിന്റെ ആഴമേറിയ പാരമ്പര്യവും തന്റെ ഗ്രാമത്തോടുള്ള നദീമിന്റെ ശക്തമായ ബന്ധവും കണക്കിലെടുത്താണ് അദ്ദേഹത്തിന് പോത്തിനെ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് നദീം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയിട്ടും അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊത്തം പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന ഗ്രാമത്തിലാണ് ആണ് താമസിക്കുന്നത്.
മുഹമ്മദ് നവാസിന്റെ മകള്‍ ആയിഷയാണ് നദീമിന്റെ ഭാര്യ. ആറ് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണ് ഉള്ളത്. വിവാഹ സമയത്ത് അദ്ദേഹം ചെറിയ ചില ജോലികള്‍ ചെയ്തു വരികയായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സിനോട് അദ്ദേഹത്തിന് വലിയ അഭിനിവേശമുണ്ടായിരുന്നു, പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവാസ് പറഞ്ഞും. വീട്ടിലും പറമ്പിലുമൊക്കെയായി നദീം നിരന്തരം ജാവലിൻ എറിഞ്ഞ് പരിശീലിക്കുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഒളിമ്പിക്‌സിലെ നദീമിന്റെ നേട്ടത്തില്‍ താന്‍ വളരെയധികം അഭിമാനിക്കുന്നതായി നവാസ് പറഞ്ഞു. മാന്യമായ സ്വഭാവത്തിന് ഉടമയാണ് അദ്ദേഹമെന്നും അത്യന്തം എളിമ നിറഞ്ഞ പെരുമാറ്റമാണ് നദീമിന്‍റെ ഭാഗത്തുനിന്നുള്ളതെന്നും നവാസ് പറഞ്ഞു.
അവിസ്മരണീയമായ നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് പോത്തിനെ സമ്മാനമായി നല്‍കുന്നത് നദീമിന്റെ ഗ്രാമത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന സമ്പ്രദായമാണ്. അവരുടെ സംസ്‌കാരവുമായി ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന ബഹുമാനത്തെയും ശക്തമായ ബന്ധത്തെയും ഇത് അടിവരയിടുന്നു. അഗാധമായ ആദരവും മൂല്യവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പഞ്ചാബിലെ ചെറിയൊരു ഗ്രാമപ്രദേശത്തുനിന്ന് ഒളിമ്പിക് ചാംപ്യൻ പട്ടം വരെ നേടിയെടുത്ത നദീമിന്റെ യാത്രയില്‍ അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിനൊപ്പം ഗ്രാമവാസികളുടെ അചഞ്ചലമായ പിന്തുണയുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 12, 2024 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒരു അമ്മായിയപ്പൻ മരുമകന് കൊടുക്കാവുന്ന സമ്മാനമാണോ ഇത് ? അതും പാകിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വർണമെഡൽ ജേതാവിന്