advertisement

'ഐസിസിയെ ഇന്ത്യ ബന്ദിയാക്കി' പാകിസ്ഥാൻ പ്രതിരോധ മന്ത്രി

Last Updated:

ബിസിനസ്സ് താല്പര്യങ്ങൾക്കായി കായിക വിനോദത്തെ ബലികൊടുത്ത ഇന്ത്യ ക്രിക്കറ്റിനെ മാന്യന്മാരുടെ കളി അല്ലാതാക്കിയെന്നും പാക് പ്രതിരോധ മന്ത്രി

Rapid Read
News18
News18
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ഇന്ത്യ 'ബന്ദിയാക്കിയിരിക്കുകയാണെന്ന്' പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ബിസിനസ്സ് താല്പര്യങ്ങൾക്കായി കായിക വിനോദത്തെ ബലികൊടുത്ത ഇന്ത്യ ക്രിക്കറ്റിനെ മാന്യന്മാരുടെ കളി അല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പരാമർശം.
ഐസിസിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നത് ഇതാദ്യമായല്ല. ബിസിസിഐ മുൻ സെക്രട്ടറിയും ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായാണ് നിലവിൽ ഐസിസി ചെയർമാൻ എന്നതും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിനായി ഇന്ത്യയിലേക്ക് വരിലില്ലെന്ന് പറഞ്ഞ ബംഗ്ളാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്ത ഐസിസി നടപടിക്കെതിരെയുള്ള രാഷ്ട്രീയ പ്രതിഷേധമായാണ് പാകിസ്ഥാൻ ഇതിനെ കാണുന്നത്.
advertisement
അതേസമയം, ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ ഐസിസി രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം ക്രിക്കറ്റ് ആരാധകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പാകിസ്ഥാനെതിരെ കർശന നടപടികൾ ഉണ്ടായേക്കാമെന്നും ഐസിസി മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാതിരിക്കുന്നത് സംപ്രേക്ഷണ വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കും. പാകിസ്ഥാൻ മത്സരത്തിന് എത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് പോയിന്റുകൾ ലഭിക്കും. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഐസിസിയെ ഇന്ത്യ ബന്ദിയാക്കി' പാകിസ്ഥാൻ പ്രതിരോധ മന്ത്രി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement