Paris Olympic 2024 opening Ceremony: പാരീസ് ഒളിമ്പിക്സിനെപ്പറ്റി അറിയേണ്ടതെല്ലാം
- Published by:Ashli
- news18-malayalam
Last Updated:
ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരി തെളിയുക. ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കുക
ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരമായ പാരീസ് ഒരുങ്ങിക്കഴിഞ്ഞു. നാലുവര്‍ഷം കൂടുമ്പോഴാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്. 124 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 2020ലാണ് ആദ്യമായി ഒളിമ്പിക്‌സ് മാറ്റിവെയ്‌ക്കേണ്ടി വന്നത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സാണ് കോവിഡ് വ്യാപന ഭീഷണി മൂലം 2021ലേക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നത്. കാണികള്‍ക്ക് മത്സരം കാണാന്‍ കഴിയാതെ പോയ ഒളിമ്പിക്‌സ് കൂടിയായിരുന്നു ടോക്കിയോയില്‍ നടന്നത്. എന്നാല്‍ ആ കുറവുകള്‍ ഇത്തവണത്തെ ഒളിമ്പിക്‌സില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരി തെളിയുക. ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കുക. എന്നാല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ചില മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഫുട്‌ബോള്‍, റഗ്ബി സെവന്‍സ് എന്നിവയെല്ലാം ജൂലൈ 24ന് ആരംഭിച്ചിട്ടുണ്ട്. അമ്പെയ്ത്ത്, ഹാന്‍ഡ് ബോള്‍ മത്സരങ്ങള്‍ ജൂലൈ 25ന് ആരംഭിക്കും.
ALSO READ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത എം. അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ജൂലൈ 26 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 നാണ് പാരീസ് ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. 206 രാജ്യങ്ങളില്‍ നിന്നുള്ള 10,500 അത്‌ലറ്റുകള്‍ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 35 വേദികളിലായിട്ടാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുക. 32 ഇനം കായികയിനങ്ങളിലാണ് കായിക താരങ്ങള്‍ മത്സരിക്കുക. ഭൂരിഭാഗം വേദികളും പാരീസിലും പരിസര പ്രദേശങ്ങളിലുമാണ്.
advertisement
മറ്റ് നഗരങ്ങളിലും മത്സരവേദികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങള്‍ ലിയോണ്‍ സ്റ്റേഡിയത്തിലും സെയിലിംഗ് മത്സരങ്ങള്‍ മാര്‍സെയിലി മറീനയിലും നടക്കുന്നതാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതി സര്‍ഫിംഗ് മത്സരങ്ങള്‍ക്ക് വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഫ്രാന്‍സിലെ രാഷ്ട്രീയ സ്ഥിതിയും കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഫ്രാന്‍സിലെ ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാള്‍ രാജി പ്രഖ്യാപിച്ച് രംഗത്തെത്തി. അറ്റാളിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചിരുന്നു.
advertisement
എന്നാല്‍ നിലവില്‍ അറ്റാളിന്റെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയാണ് ഫ്രാന്‍സില്‍ തുടരുന്നത്. ഒളിമ്പിക്‌സ് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പും കാവല്‍ മന്ത്രിസഭയുടെ ചുമതല കൂടിയാണ്. മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഫുട്‌ബോള്‍, റഗ്ബി സെവന്‍സ് എന്നിവയെല്ലാം ജൂലൈ 24ന് ആരംഭിച്ചിരുന്നു. അമ്പെയ്ത്ത്, ഹാന്‍ഡ് ബോള്‍ മത്സരങ്ങള്‍ ജൂലൈ 25ന് ആരംഭിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 25, 2024 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympic 2024 opening Ceremony: പാരീസ് ഒളിമ്പിക്സിനെപ്പറ്റി അറിയേണ്ടതെല്ലാം