advertisement

Paris Olympics 2024| പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

Last Updated:

ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍

പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു. അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍ പ്രവേശനം. സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയാണ് സെഹ്രാവതിന്റെ എതിരാളി.
ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ജാപ്പനീസ് താരം. സെഹ്രാവത് ആറാം സ്ഥാനത്തും. വ്യാഴാഴ്ച(08/08/2024) രാത്രി 9.45നാണ് മത്സരം. ഫൈനല്‍ വെള്ളിയാഴ്ച്ച(08/08/2024) നടക്കും. സെമിയില്‍ തോറ്റാലും സെഹ്രാവത്തിന് വെങ്കലത്തിനായി മത്സരിക്കാം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അല്‍ബേനിയന്‍ താരത്തെ സെഹ്റാവത്ത് പ്രതിരോധത്തിലാക്കി.
ആദ്യ സെക്കന്‍ഡുകളിൽ യാതൊരു ശ്രമവും നടത്താതിരുന്ന സലിംഖാന്‍ മുന്നറിയിപ്പും കൊടുത്തു. അടുത്ത 30 സെക്കന്‍ഡുകള്‍ക്കിടെ അമന്‍ മൂന്ന് പോയിന്റുകള്‍ നേടുകയായിരുന്നു. തുടർന്ന് ഒമ്പത് പോയിന്റുകൾ അമൻ സ്വന്തമാക്കി. ഇതോടെ 12-0ത്തിന് ഇന്ത്യന്‍ താരം ആധികാരിക വിജയം നേടുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ ഇഗോറോവിനെ പരാജയപ്പെടുത്തി കൊണ്ടാണ് സെഹ്രവത്ത് അവസാന എട്ടിലെത്തിയിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍
Next Article
advertisement
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
  • ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമാണ്

  • വലിയ പരിപാടികളിൽ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു

  • ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ പറഞ്ഞു

View All
advertisement