Paris Olympics 2024 | ഒളിംപിക്സ് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് IOC അംഗം നിത അംബാനി

Last Updated:

പാരീസ് ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ അത്‌ലറ്റുകളുടെ ധീരമായ പ്രയത്‌നങ്ങളെ ആദരിക്കുന്നതിനായി ചൊവ്വാഴ്ച പാരീസിലെ ഇന്ത്യൻ ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു നിത അംബാനിയുടെ പ്രതികരണം

പാരിസ് ഒളിംപിക്സിൽ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി. പാരീസ് ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ അത്‌ലറ്റുകളുടെ ധീരമായ പ്രയത്‌നങ്ങളെ ആദരിക്കുന്നതിനായി ചൊവ്വാഴ്ച പാരീസിലെ ഇന്ത്യൻ ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു നിത അംബാനിയുടെ പ്രതികരണം.
രാജ്യത്തിന് പുരസ്‌കാരങ്ങൾ സമ്മാനിച്ച വിജയികളെ നിത അംബാനി അഭിനന്ദിച്ചപ്പോൾ, ചരിത്രമെഴുതിയ ഷൂട്ടർമാരായ ഡബിൾ മെഡൽ ജേതാവ് മനു ഭേക്കർ, സ്വപ്‌നിൽ കുസാലെ എന്നിവരുടെ വിഡിയോ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്ലേ ചെയ്തു. ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഇടം നേടാനാകാതെ പോയ മറ്റ് അത്‌ലറ്റുകളെ നിത അംബാനി വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ സംഭാവനകളിലുപം പ്രകടനങ്ങളിലും രാഷ്ട്രം എത്രമാത്രം അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.
കൂടാതെ പാരിസിൽ അണിനിരക്കുന്ന എല്ലാ കായികതാരങ്ങൾക്കും ടീമുകൾക്കും അവർ ആശംസകൾ നേർന്നു. ദേശീയ ഗാനത്തിന് മുമ്പായി ജനക്കൂട്ടത്തിൽ നിന്ന് ‘ഭാരത് മാതാ കീ ജയ്’ വിളികൾ കേട്ടു. നിത അംബാനിയുടെ പ്രസംഗത്തിന് ഇന്ത്യാ ഹൗസിൽ കൂടിനിന്നവർ വലിയ കരഘോഷമാണ് നൽകിയത്. പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കല മെഡൽ നേടിയ ഷൂട്ടർ മനു ഭാക്കറും വെങ്കല മെഡൽ നേടിയ സ്വപ്നിൽ കുസാലെയും അടക്കമുള്ള താരങ്ങൾ ഇന്ത്യാ ഹൗസിൽ എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024 | ഒളിംപിക്സ് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് IOC അംഗം നിത അംബാനി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement