Paris Olympics 2024| സ്നേഹത്തിൽ ചാലിച്ച സ്വർണവും രജതവും; ലോകഹൃദയം കീഴടക്കി നീരജ് ചോപ്രയുടേയും അർഷാദ് നദീമിന്‍റേയും അമ്മമാര്‍

Last Updated:

ലോകത്തിന് മുന്നിൽ മാതൃവാത്സ്യത്തിന്റെ ഉദാത്തമായ പ്രതീകങ്ങളായി മനുഷ്യഹൃദയങ്ങൾ കീഴടക്കുകയാണ് റസിയ പർവീണും സരോജ് ദേവിയും

പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണവും രജതവും നേടി പാകിസ്താന്റ അർഷാദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും അഭിമാന താരങ്ങളായപ്പോൾ അവരെക്കാൾ ഒരു പടി മുന്നില്‍ തിളങ്ങുകയാണ് ഇരുവരുടെയും അമ്മമാർ. ലോകത്തിന് മുന്നിൽ മാതൃവാത്സ്യത്തിന്റെ ഉദാത്തമായ പ്രതീകങ്ങളായി മനുഷ്യഹൃദയങ്ങൾ കീഴടക്കുകയാണ് റസിയ പർവീണും സരോജ് ദേവിയും.
നീരജ് തനിക്ക് മകനെ പോലെയാണെന്ന് റസിയ പർവീൺ പറയുമ്പോൾ അർഷാദ് തന്റെ കുട്ടിയെ പോലെയാണെന്നാണ് സരോജ് ദേവിയുടെ പ്രതികരണം. വെള്ളിനേട്ടത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ് സ്വർണവും വെള്ളിയും നേടിയവർ ഞങ്ങളുടെ കുട്ടികൾ തന്നെയാണ് ഇരുവരും കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങളാണ് സരോജ് ദേവി പ്രതികരിച്ചു. അതേസമയം നീരജ് ചോപ്രയ്ക്കായി താനും പ്രാർത്ഥിച്ചിരുന്നു എന്ന് റസിയ പർവീണും പറഞ്ഞു.
ALSO READ: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ
നീരജ് ചോപ്രയും അർഷാദും സുഹൃത്തുക്കളും സഹോദരന്മാരും ആണ്. വിജയവും പരാജയവും വിധിയുടെ കൈകളിലാണ്. കൂടുതൽ വിജയങ്ങളിൽ എത്തുവാനായി സർവ്വേശ്വരൻ നീരജിനെ അനുഗ്രഹിക്കട്ടെ എന്നും റസിയ പാർവീൺ പറഞ്ഞു.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്.
advertisement
ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ നീരജിന് സാധിച്ചില്ല. സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| സ്നേഹത്തിൽ ചാലിച്ച സ്വർണവും രജതവും; ലോകഹൃദയം കീഴടക്കി നീരജ് ചോപ്രയുടേയും അർഷാദ് നദീമിന്‍റേയും അമ്മമാര്‍
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement