പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ നിതയും മുകേഷ് അംബാനിയും; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി
- Published by:Rajesh V
- news18-malayalam
Last Updated:
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം നിത അംബാനിയും ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി
റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും ഭർത്താവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയും പാരിസ് ഒളിമ്പിക്‌സിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഫ്രഞ്ച് തലസ്ഥാനത്ത് സമ്മർ ഗെയിംസിന് തുടക്കമായപ്പോൾ ദമ്പതികൾ ഈഫൽ ടവറിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്തു.
"രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിത അംബാനിയും വ്യവസായി മുകേഷ് അംബാനിയും പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഈഫൽ ടവറിന് മുന്നിൽ" എന്ന അടിക്കുറിപ്പോടെ ശനിയാഴ്ച മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ വാർത്താ ഏജൻസി ചിത്രം പങ്കിട്ടു.
International Olympic Committee (IOC) member Nita Ambani and Industrialist Mukesh Ambani at the opening ceremony of the Paris 2024 Olympics at the iconic Eiffel Tower. pic.twitter.com/0jD7tT974B
— ANI (@ANI) July 27, 2024
advertisement

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം നിത അംബാനിയും ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം (Credit: Laurent Blevennec / Présidence de la République française)

നിത അംബാനിയും മുകേഷ് അംബാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം (Credit: Laurent Blevennec / Présidence de la République française)
advertisement
ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി, പാരീസിൽ നടന്ന 142-ാമത് ഐഒസി സെഷനിൽ ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗമായി നിത അംബാനി ഏകകണ്ഠമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
‘അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്. വലിയ ആദരമാണത്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് ബാച്ചിനും ഐഒസിയിലെ എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. വീണ്ടും എന്നിലേക്കെത്തിയ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും,’ നിത അംബാനി പറഞ്ഞു.
advertisement
2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഐഒസിയില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന നിലയില്‍, അതിനുശേഷം, നിത അംബാനി മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ കായിക അഭിലാഷങ്ങളും ഒളിമ്പിക് വീക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം അസോസിയേഷനുവേണ്ടി കഠിന പ്രയത്‌നം ചെയ്യുന്നു അവര്‍. 2023 ഒക്ടോബറില്‍ 40 വര്‍ഷത്തിന് ശേഷം മുംബൈയില്‍ ആദ്യമായി ഐഒസി സെഷന് ആതിഥേയത്വം വഹിക്കാനും ഇന്ത്യക്കായി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പാരിസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യാ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്. ഒളിമ്പിക്സിൽ മികച്ച വിജയം നേടുന്നതിനും ഭാവിയിൽ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ലക്ഷ്യത്തിലേക്ക് ചുവടുവക്കുന്നതിനും ആഗോള കായികരംഗത്ത് പ്രബല ശക്തിയാകാനുമുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ ഇത് പ്രകടമാക്കുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 27, 2024 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ നിതയും മുകേഷ് അംബാനിയും; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി