Paris Olympics 2024: ഷൂട്ടിങ്ങില്‍ മനു ഭാകര്‍ ഫൈനലില്‍; ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ
- Published by:Rajesh V
- news18-malayalam
Last Updated:
യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയ താരം 580 പോയിന്റുകൾ നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്
പാരിസ് വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മനു ഭാകർ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മനു ഭാകർ ഫൈനലിൽ കടന്നത്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ ആദ്യമായി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന താരം എന്ന നേട്ടവും മനു ഭാകറിന് സ്വന്തം. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയ താരം 580 പോയിന്റുകൾ നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
2020ലെ ടോക്കിയോ ഒളിമ്പിക്സിൽ മൂന്നു വിഭാഗങ്ങളിൽ മത്സരിച്ച താരത്തിന് ഒന്നിൽ പോലും ഫൈനലിൽ എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യമത്സരത്തിൽ തന്നെ ഫൈനലിൽ കടക്കാൻ കഴിഞ്ഞു. ഞായറാഴ്ച വൈകിട്ട് 3.30നാണ് ഫൈനൽ പോരാട്ടം. ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സാങ്‌വാന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.
എന്നാൽ, ഷൂട്ടിംഗ് 10 മീറ്റർ എയർറൈഫിൾ മിക്സഡ് ഇനത്തിൽ ഇന്ത്യയ്‌ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ, അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യങ്ങളാണ് ഈ ഇനത്തിൽ മത്സരിച്ചത്. ഇരുടീമുകൾക്കും യോഗ്യത റൗണ്ടിൽ നിന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം ആറാംസ്ഥാനത്തുമെത്തി. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാൻ കഴിയുക. അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം 628.7 പോയിന്റും സന്ദീപ് സിംഗ് - എളവേണിൽ വളറിവാൻ സഖ്യം 626.3 പോയിന്റും നേടി.
advertisement
പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങിന് ഫൈനലിലേക്ക് മുന്നേറാനായില്ല. ഒമ്പതാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിൽ കടക്കാനായില്ല. ആറ് സീരീസുകള്‍ക്കൊടുവില്‍ 574 പോയന്റോടെ അര്‍ജുന്‍ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം, റോവിംഗ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി. ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്.
advertisement
Summary: After a rather disappointing start for Indian shooters at the Paris Olympics, 22 year old Manu Bhaker finished third to qualify for the 10m Air Pistol Women’s final on Saturday.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 27, 2024 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: ഷൂട്ടിങ്ങില്‍ മനു ഭാകര്‍ ഫൈനലില്‍; ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ