Paris Olympics 2024: ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ; പി.വി. സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറിൽ

Last Updated:

ബോക്സിങ്ങിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു

പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരം ഫൈനലിലേക്ക് കടന്നത്. ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിങ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്തായിരുന്നു ഐശ്വരി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം.
യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ 7-ാം സ്ഥാനത്ത് എത്തിയത്. 589 പോയിന്റ് നേടിയ ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10.
പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.
advertisement
ബോക്സിങ്ങിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. ജൂനിയർ ലോക ചാമ്പ്യയായ നോർവേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ 5-0ന് തോൽപ്പിച്ചാണ് ലവ്‌ലിനയുടെ ക്വാർട്ടർ പ്രവേശം. ഒരു മത്സരം കൂടി ജയിച്ചാൽ ലവ്‌ലിനയ്ക്ക് പാരിസിൽ ഇന്ത്യയ്‌ക്കായി ഒരു മെഡൽ ഉറപ്പിക്കാം.
ആർച്ചറിയിൽ വനിതാ വ്യക്തിഗത എലിമിനേഷൻ റൗണ്ടിൽ ദീപിക കുമാരി രണ്ടാം റൗണ്ടിലേക്കു മുന്നേറി. വാശിയേറിയ പോരാട്ടത്തിൽ എസ്തോണിയൻ താരം റീന പർനാത്തിനെ ഷൂട്ട് ഓഫിൽ പിന്തള്ളിയാണ് ദീപിക കുമാരിയുടെ മുന്നേറ്റം.
advertisement
ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ സിംഗപ്പുർ താരം സെങ് ജിയാനെ വീഴ്ത്തി ഇന്ത്യയുടെ ശ്രീജ അകുല പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ 4–2നാണ് ശ്രീജയുടെ വിജയം. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമായിരുന്നു ശ്രീജയുടെ തിരിച്ചുവരവ്. ഇതേയിനത്തിൽ മനിക ബത്രയും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ; പി.വി. സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറിൽ
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement