Paris Olympics 2024| നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; ഒന്നാമതെത്തിയത് ഫോട്ടോഫിനിഷിൽ
- Published by:Ashli
- news18-malayalam
Last Updated:
ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ പിറന്നത്.
പാരിസ്: ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ് 9.784 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സ് ഈ നേട്ടം ഭദ്രമാക്കിയത്. ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ പിറന്നത്. ലൈൽസിന്റെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്.
ജമൈക്കയുടെ കിഷെയ്ന്‍ തോംസൺ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും നേടി. തോംസണ്‍ 9.79 സെക്കന്റ് സമയം കൊണ്ട് കുതിച്ചെത്തിയപ്പോൾ 9.81 സെക്കന്റില്‍ ഫ്രഡ് കെര്‍ലി ഫിനിഷ് ചെയ്തു. 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കിഷെയ്ന്‍ തോംസണെ നോഹ പിന്നിലാക്കിയത്.
ALSO READ: 2034 ഫിഫ ലോകകപ്പ് ഫുട്ബാൾ ; പുതിയ പതിനഞ്ച് സ്റ്റേഡിയങ്ങൾ, സൗദിയിലെ അറേബ്യയിലെ ഈ അഞ്ച് നഗരങ്ങൾ വച്ച് നടക്കും
നോഹ ലൈൽസിന്റെ കരിയറിലെ സുവർണ്ണദിനങ്ങളാണ് പാരീസിൽ കുറിച്ചത്. കഴിഞ്ഞ മാസം 9.81 സെക്കൻഡിന് നൂറുമീറ്റർ ലൈൽസ് ഓടിയെത്തിയിരുന്നു. 200 മീറ്ററിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ലമോന്റ് മാഴ്‌സെൽ ജേക്കബ്‌സിന് (9.85) അഞ്ചാമതായിഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 05, 2024 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; ഒന്നാമതെത്തിയത് ഫോട്ടോഫിനിഷിൽ