Paris Olympics 2024: പ്രത്യേക കണ്ണടയോ ജാക്കറ്റോ ഇല്ലാതെ ഷൂട്ടിങ് മത്സരത്തിനിറങ്ങിയ 51കാരൻ വൈറല്‍
- Published by:Rajesh V
- news18-malayalam
Last Updated:
കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്
പാരിസ് ഒളിമ്പിക്സിലെ ഷൂട്ടിങ് മത്സരങ്ങളിൽ താരമായത് തുര്‍ക്കിക്കാരനായ 51കാരൻ. സിനിമാ താരത്തെ പോലെ കൂളായി വരുന്നു, ഷൂട്ട് ചെയ്യുന്നു, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നു. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സെവ്വര്‍ ഇലയ്ഡയാണ് സഹതാരം.
ഒരു ടീഷര്‍ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു 51കാരനായ ഡികെചിന്റെ വേഷം. കരിയറിലെ അഞ്ചാം ഒളിമ്പിക്സിലാണ് താരം മത്സരിച്ചത്. 2008ല്‍ ബെയ്ജിങിലായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡല്‍ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്. എന്തായാലും 51കാരന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്. തമിഴിലെ തല അജിത്തിനെ പോലെ വന്ന് കൂളായി വെടിവെച്ച് മെഡലുമായി പോയ ഡികെച്ചിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി കഴിഞ്ഞു.
advertisement
ഹിറ്റ്മാനെയാണോ തുർക്കി ഒളിമ്പിക്സിലേക്ക് അയച്ചതെന്നാണ് ഒരു യൂസർ കുറിച്ചത്.
Turkey sent a 51 yr old guy with no specialized lenses, eye cover or ear protection and got the silver medal pic.twitter.com/sFKcsRzvrw
— non aesthetic things (@PicturesFoIder) July 31, 2024
Did Turkey send a hitman to the Olympics? pic.twitter.com/nPfNQMKtX7
— DD Geopolitics (@DD_Geopolitics) July 31, 2024
advertisement
In Olympic shooting, they use equipment like:
> A lens to avoid blur
> A lens for better precision
> ear protectors for noise
Then a Turkish guy (Dikeç) came and won a silver medal with just a pair of GLASSES. pic.twitter.com/tobbeIifiS
— Turkish Archives (@TurkishArc) July 31, 2024
advertisement
girls packing for a trip vs guys packing for a trip pic.twitter.com/iL9K20Ni5J
— saltypickles (@nonpoccafe) July 31, 2024
നിരവധി മീമുകളാണ് യൂസുഫ് ഡികെചിന്റെ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 02, 2024 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: പ്രത്യേക കണ്ണടയോ ജാക്കറ്റോ ഇല്ലാതെ ഷൂട്ടിങ് മത്സരത്തിനിറങ്ങിയ 51കാരൻ വൈറല്‍