Paris Olympics 2025: ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം; ഷൂട്ടിങ്ങിൽ മനു ഭാക്കർ - സരബ്ജ്യോത് സഖ്യത്തിന് വെങ്കലം
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു
പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ- ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിച്ചത്. കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം.
യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു - സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്ക് കടന്നത്. ഇതേയിനത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്‌വാൻ - അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.
ഈ നേട്ടത്തോടെ ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന നേട്ടം മനു ഭാക്കർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിന് സ്വന്തം.
advertisement
BRONZE MEDAL FOR INDIA!
WATCH LIVE NOW on #Sports18 and stream FREE on #JioCinema! 👇🏻https://t.co/iUm7ClTL2s#OlympicsOnJioCinema #OlympicsOnSports18 #JioCinemaSports #Cheer4Bharat #Paris2024 pic.twitter.com/XqyWZxDxJ2
— JioCinema (@JioCinema) July 30, 2024
ഇന്നലെ രണ്ട് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിളിൽ മികച്ച പോരാട്ടത്തിന് ഒടുവിൽ 208.4 പോയിന്റുമായി അർജുൻ ബബൂത്ത നാലാമതായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ റമിത ജിൻഡാൽ ഏഴാം സ്ഥാനത്തായി.
advertisement
ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി അഭിനന്ദിച്ചു. “ഒളിമ്പിക്‌സിലെ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലിലൂടെ നമ്മുടെ അത്‌ലറ്റുകൾ വീണ്ടും ചരിത്രം സൃഷ്ടിച്ചു! മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കറിനും സരബ്ജോത് സിങ്ങിനും അഭിനന്ദനങ്ങൾ. ഒരു ഒളിമ്പിക് എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയതിന് മനുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. മനുവിന്റെ ഹാട്രിക്കിനായി രാജ്യം മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നു! വരാനിരിക്കുന്ന മത്സരങ്ങളിൽ നമ്മുടെ എല്ലാ കായികതാരങ്ങൾക്കും ആശംസകൾ നേരുന്നു. മുന്നോട്ടുപോകൂ ഇന്ത്യ, മുന്നോട്ടുപോകൂ! "
advertisement
Summary: Manu Bhaker and Sarabjot Singh won India’s second medal at the Paris Olympics when they edged South Korea in the bronze medal showdown of 10m air pistol mixed team event. Bhaker has now won two medals at the Paris Games - she had earlier won the individual medal in the same discipline.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 30, 2024 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2025: ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം; ഷൂട്ടിങ്ങിൽ മനു ഭാക്കർ - സരബ്ജ്യോത് സഖ്യത്തിന് വെങ്കലം