Paris Olympics 2024| പാരിസ് ഒളിമ്പിക്സ്: ഫോട്ടോ ഫിനിഷിൽ അമേരിക്കയ്ക്ക് ഒപ്പം ചൈനയ്ക്ക് സ്വർണം; ഇന്ത്യയുടെ സ്ഥാനം 71

Last Updated:

മാർച്ച് പാസ്റ്റിൽ മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.

പാരീസ് ഒളിമ്പിക്സില‍്‍ അമേരിക്കയ്ക്ക് ഒപ്പം സ്വർണം നേടി ചൈന. ഒന്നാം സ്ഥാനത്തിന് വേണ്ടി അമേരിക്കയും ചൈനയും തമ്മിൽ ശക്തമായ പോരാട്ടം ആയിരുന്നു അവസാന ദിനത്തിൽ നടന്നത്. അവസാന നിമിഷം വരെ സ്വർണ മെഡൽ പട്ടികയിൽ മുന്നിൽ ഉണ്ടായിരുന്ന ചൈനയെ വനിതാ ബാസ്ക്കറ്റ് ബോളിൽ ഫ്രാൻസിനെതിരായ മത്സരത്തിലെ ജയത്തോടെയാണ് അമേരിക്ക മറികടന്നത്.
നിലവിൽ അമേരിക്കയ്ക്കും ചൈനയ്ക്കും 40 സ്വർണ്ണ മെഡലുകളാണ്. 40 സ്വർണം അടക്കം 126 മെഡലുകളാണ് അമേരിക്കയ്ക്ക് ഉള്ളത്. 20 സ്വർണ്ണം അടക്കം 45 മെഡലുകളായി ജപ്പാൻ മൂന്നാം സ്ഥാനത്താണ്. അതേസമയം മെഡൽ പട്ടികയിൽ 71ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അർഷാദ് നദീം ജാവലിൻ ത്രോയിൽ സ്വന്തമാക്കിയ സ്വർണ്ണത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ മെഡൽ പട്ടികയിൽ 62-ാം സ്ഥാനവും സ്വന്തമാക്കി.
വിവിധ രാജ്യങ്ങളിലെ കായികതാരങ്ങളുടെ സമാഗമമായ കായിക മാമാങ്കം ഇന്ന് പാരിസിൽ സമാപിക്കും. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം അർദ്ധരാത്രി 12 .30 മുതലാണ് സമാപ സമാപന ചടങ്ങുകൾ ആരംഭിക്കുക. കലാപരിപാടികളോടെയും അത്ലറ്റുകള്‍ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടു കൂടെയും ഇന്നത്തെ സമാപന ചടങ്ങ് രണ്ടുമണിക്കൂറോളം നീളും. മാർച്ച് പാസ്റ്റിൽ മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| പാരിസ് ഒളിമ്പിക്സ്: ഫോട്ടോ ഫിനിഷിൽ അമേരിക്കയ്ക്ക് ഒപ്പം ചൈനയ്ക്ക് സ്വർണം; ഇന്ത്യയുടെ സ്ഥാനം 71
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement