പാരീസ് ഒളിമ്പിക്സ്; ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത്
- Published by:Sarika N
- trending desk
Last Updated:
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇത്തവണത്തെ കായിക മാമങ്കത്തിൽ ഫ്രാൻസിന്റെ തലസ്ഥാനം തന്നെ ഒരു വലിയ സ്റ്റേഡിയമായി മാറും. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത് പാരീസ് ഒളിമ്പിക്സിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കൂടാതെ പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ വരവേൽക്കുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയായിരിക്കില്ല. മറിച്ച്, സെയ്ന്‍ നദിയിലെ ബോട്ടുകളിൽ ആയിരിക്കും കായികതാരങ്ങള്‍ പരേഡായി എത്തുക എന്നതും ഉദ്ഘാടനച്ചടങ്ങിന്‍റെ മറ്റൊരു പ്രധാന ആകർഷണമാണ്.
ഫ്രഞ്ച് നഗരത്തിൻ്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും
ലോകത്തിനു മുന്നില്‍ ഉയർത്തിക്കാട്ടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ജാർഡിൻ ഡെസ് പ്ലാൻ്റസിന് അടുത്തുള്ള ഓസ്റ്റർലിറ്റ്സ് പാലത്തിൽ നിന്നായിരിക്കും പരേഡിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് സെയ്ൻ നദിയിലൂടെ ആറ് കിലോമീറ്റര്‍ യാത്ര തുടര്‍ന്ന് നോത്രെ-ഡാം, ലൂവ്രെ പോലുള്ള ലോക പ്രശസ്തമായ ഇടങ്ങളിലൂടെ കടന്നുപോകും.
അതോടൊപ്പം എസ്പ്ലനേഡ് ഡെസ് ഇൻവാലിഡ്‌സ്, ഗ്രാൻഡ് പാലെയ്‌സ് എന്നിവയുൾപ്പെടെ ചില മത്സര വേദികളിലൂടെയും ഈ യാത്ര കടന്നുപോകുന്നുണ്ട്. പരേഡിൽ 10500 ഒളിമ്പിക് താരങ്ങൾ സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായാണ് സഞ്ചരിക്കുക. ഡെക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് കായിക പ്രേമികള്‍ക്ക് നിങ്ങളുടെ ഇഷ്ടതാരങ്ങളെ അടുത്ത് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
advertisement
ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. ചടങ്ങിൽ ആയിരക്കണക്കിന് കലാകാരന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. നിരവധി പ്രത്യേകതകൾ നിറഞ്ഞ അത്യപൂർവ കാഴ്ചയായിമാറുമെന്ന് കരുതുന്ന പാരീസ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിനായി ആകംഷയോടെ കാത്തിരിക്കുകയാണ് ലോകം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 26, 2024 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിമ്പിക്സ്; ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത്