ഇന്റർഫേസ് /വാർത്ത /Sports / ഓസീസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി കമ്മിന്‍സ്: മൈക്കൽ ക്ലാർക്ക്

ഓസീസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി കമ്മിന്‍സ്: മൈക്കൽ ക്ലാർക്ക്

Michael Clarke

Michael Clarke

ദേശീയ ടീമിനെ വീണ്ടും നയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് ക്ലാര്‍ക്കിന്‍റെ പ്രതികരണം.

  • Share this:

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഓസ്ട്രേലിയൻ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സാണെന്ന് മുൻ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക്. ഓസീസ് ദേശീയ ടീമിനെ വീണ്ടും നയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് ക്ലാര്‍ക്കിന്‍റെ പ്രതികരണം. നിലവില്‍ ടീമിന്‍റെ വെെസ് ക്യാപ്റ്റനാണ് കമ്മിന്‍സ്.

"പാറ്റ് കമ്മിൻസിനെക്കുറിച്ച് എന്താണ് താൻ ചിന്തിക്കുന്നെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിവുള്ള മികവുറ്റ താരമാണ് താനെന്ന് കമ്മിന്‍സ് നമുക്ക് കാട്ടിത്തരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം തൻ്റെ കളിയെ എത്ര മനോഹരമായാണ് കൈകാര്യം ചെയ്തു വരുന്നത്.ഓസ്ട്രേലിയയിലെ അഭ്യന്തര ലീഗിൽ ന്യൂ സൗത്ത് വെയിൽസിനെ വളരെ തന്ത്രപരമായാണ് കമ്മിന്‍സ് നയിച്ചത്. അദ്ദേഹം വളരെയേറെ മികച്ച ഒരു താരമാണ്" ക്ലാര്‍ക്ക് പറഞ്ഞു.

Also Read ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ ഗുണനിലവാരം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ലക്ഷ്മൺ

"അതെ, കമ്മിൻസിന് ഒരു ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവപരിചയമില്ല, പക്ഷെ അദ്ദേഹത്തിന് ചുറ്റും ഇപ്പൊൾ നല്ല സീനിയർ കളിക്കാരുണ്ട്, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം മൂന്ന് ഫോർമാറ്റുകളിലും ഈ സമയത്ത് നേതൃത്വം ഏറ്റെടുക്കുന്നതിനുള്ള അനുയോജ്യനായ വ്യക്തിയാണ് പാറ്റ് കമ്മിൻസ്" ക്ലാര്‍ക്ക് പ്രതികരിച്ചു.

Also Read 'ക്യാപ്റ്റൻ സ്ഥാനത്ത് ഇപ്പോൾ ഒഴിവുകൾ ഒന്നുമില്ല', സ്മിത്തിന് മറുപടിയുമായി ഓസ്ട്രേലിയൻ കോച്ച്

നിലവില്‍ ഓസീസിന്‍റെ ടെസ്റ്റ്, ഏകദിന ടീമുകളെ ടിം പെയ്നും ടി20 ടീമിനെ ആരോൺ ഫിഞ്ചുമാണ് നയിക്കുന്നത്. നാട്ടില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടത് ക്യാപ്റ്റനെന്ന നിലിയില്‍ ടിം പെയ്നെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍സിയില്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്മിത്ത് രംഗത്തെത്തിയത്.എന്നാല്‍ സ്മിത്തിന് മറുപടിയുമായി മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ദേശീയ ടീം സുരക്ഷിതമായ കരങ്ങളിലാണെന്നും സമീപ ഭാവിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിവ് വരില്ലെന്നുമായിരുന്നു ജസ്റ്റിൻ ലാംഗറിൻറെ പ്രതികരണം. 'ഞങ്ങൾക്ക് മികച്ച രണ്ട് ക്യാപ്റ്റന്മാരുണ്ട്. വളരെ പ്രധാന്യം അർഹിക്കുന്ന രണ്ട് ടൂർണമെൻ്റുകളാണ് ഇനി വരാനിരിക്കുന്നത്. ടി20 ലോകകപ്പും ആഷസ് പരമ്പരയും. ടീമിൻ്റെ ഭാവി വളരെ ശോഭനീയം ആയി തന്നെയാണ് താൻ കാണുന്നത്' ജസ്റ്റിൻ ലാംഗർ പറഞ്ഞു.

First published:

Tags: Australia Cricket, Australia Cricket team