HOME » NEWS » Sports » DECLINING QUALITY OF INDIA S SPIN BOWLING ALARMING VVS LAXMAN INT NAV

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ ഗുണനിലവാരം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 മത്സരങ്ങളിൽ ചാഹലിൻ്റെയു കുൽദീപിൻ്റെയും പ്രകടനം തീർത്തും നിരാശാജനകമായിരുന്നു

News18 Malayalam | news18-malayalam
Updated: March 31, 2021, 10:13 PM IST
ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ ഗുണനിലവാരം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ലക്ഷ്മൺ
Yuzvendra Chahal(L) and Kuldeep Yadav
  • Share this:
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ സ്പിൻ ബൗളർമാരുടെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കിയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വിവിഎസ് ലക്ഷ്മൺ. ഇന്ത്യയുടെ സ്പിൻ ജോഡികളായ കുൽ - ചാ സഖ്യം (കുൽദീപ് യാദവ് - യുസ്വെന്ദ്ര ചാഹൽ) ഫോമിലേക്കുയരാത്തതാണ് ലക്ഷ്മണിനെ ആശങ്കയിലാഴ്ത്തുന്നത്. 2023 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ സ്പിൻ വിഭാഗം കൂടുതൽ മികവ് ആർജ്ജിക്കണമെന്ന് ലക്ഷ്മൺ ആവശ്യപ്പെടുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 മത്സരങ്ങളിൽ ചാഹലിൻ്റെയു കുൽദീപിൻ്റെയും പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. പരമ്പരയിൽ വളരെ ചുരുക്കം അവസരം മാത്രമാണ് ഇരുവർക്കും ലഭിച്ചത്. അത്യാവശ്യ ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല നന്നായി റൺസ് വഴങ്ങുകയും ചെയ്തു.

' അടുത്ത രണ്ടര വർഷങ്ങൾക്കിടയിൽ ഇന്ത്യ മൂന്ന് ലോകകപ്പുകളിലാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ സ്പിൻ ബൗളർമാരുടെ പ്രകടനം വലിയ ആശങ്കയാണ് ജനിപ്പിക്കുന്നത്. ചാഹലും കുൽദീപും ടീമിന്റെ ആത്മവിശ്വാസമാണ് കെടുത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പിന് വെറും രണ്ട് വർഷങ്ങൾ മാത്രമാണുള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുക എന്നതാണ് സ്പിന്നർമാരുടെ പ്രധാന റോൾ. അതിനായി സ്പിന്നർമാർ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്'- ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

Also Read 'ഓപ്പറേഷന്‍ ട്വിന്‍സ്'; 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിവരവുമായി Operation Twins

ഇന്ത്യയുടെ പേസ് ബൗളർമാർ അപാര ഫോമിൽ പന്തെറിയുമ്പോൾ ആണ് ഇന്ത്യയുടെ ഈ സ്പിൻ ജോഡികൾ ഫോം കണ്ടെത്താൻ വിഷമിക്കുന്നത്. ഇന്ത്യൻ ടീമിന് ഇത് പൊതുവേ കാലമാണെങ്കിലും ഇരുവരുടെയും ഫോമില്ലായ്മ ഇന്ത്യൻ ടീമിന് നൽകുന്ന തലവേദന ചില്ലറയല്ല. ഇന്ത്യൻ ടീം ഇപ്പൊൾ ചലിച്ചു കൊണ്ടിരിക്കുന്നത് ഒരു മാറ്റത്തിൻ്റെ പാതയിലൂടെ ആണ്. ഇന്ത്യക്ക് വേണ്ടി ഇഷ്ട്ടം പോലെ യുവതാരങ്ങൾ അരങ്ങേറ്റം നടത്തുന്നു അവരെല്ലാം തങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് ടീമിന് വിജയങ്ങൾ പ്രദാനം ചെയ്യുന്നു. ഒന്ന് രണ്ട് പേരുടെ പ്രകടനങ്ങളിൽ ഒതുങ്ങാതെ ടീം ഒന്നായി ഒറ്റക്കെട്ടായാണ് വിജയം നേടിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിൽ തുടങ്ങി അത് ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് ഏകദിന ടി20 മത്സര പരമ്പരകൾ സ്വന്തമാക്കിയതിൽ വരെ എത്തിനിൽക്കുന്നു. ഈ പ്രകടനങ്ങൾ എല്ലാം ഇന്ത്യക്ക് ലോകകപ്പിന് ഒരുങ്ങുമ്പോൾ മുതൽക്കൂട്ട് ആവുമെന്ന് വിശ്വസിക്കാം.

Also Read ഐ സി സി റാങ്കിങ്ങ്: ഭുവിക്ക് മുന്നേറ്റം, കോഹ്ലിക്കും ബുമ്രക്കും തിരിച്ചടി

ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഇന്ത്യയെ ഒരുക്കുന്നതും ലോകകപ്പ് മുൻകൂട്ടി കണ്ട് കൊണ്ടാണ്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയെ ഒരു സന്തുലിത ടീമായി മാറ്റി ലോകകപ്പ് നേടുക എന്ന ഉറച്ച ഉദ്ദേശത്തോടെ ആണ് അവരും പല പരീക്ഷണങ്ങൾക്കും മുതിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഇന്ത്യക്കായി ഒരുപാട് പേർ അരങ്ങേറ്റം കുറിച്ചു. അവരെല്ലാം ഇന്ത്യക്കായി തിളങ്ങുകയും ചെയ്തു. ഇനി ടീം മാനേജ്മെൻ്റിന് ഇവരിൽ നിന്നും ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ്.

ചാഹലും കുൽദീപും ഫോം വീണ്ടെടുക്കാൻ പാടുപെട്ടാൽ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിനായി നിരവധി താരങ്ങളാണ് കാത്തിരിക്കുന്നത്. രാഹുൽ ചഹാർ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, അക്ഷർ പട്ടേൽ എന്നിവർക്ക് അവസരം ലഭിക്കും. വരുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ചാഹലിനും കുൽദീപിനും ടീമിൽ സ്ഥാനം ഉറപ്പിക്കാനാകൂ.
Published by: Aneesh Anirudhan
First published: March 31, 2021, 10:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories