'ചാമ്പ്യൻമാരിൽ ചാമ്പ്യൻ, ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്'; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം ഇന്ന് രാവിലെ 50 കിലോഗ്രാമില്‍ കൂടുതലായി. ഈ സമയം കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു

പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കിയ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ഫോഗട്ട് ചാമ്പ്യന്മാരില്‍ ചാംപ്യനാണെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
'ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു'- മോദി കുറിച്ചു.
ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കേയാണ് തിരിച്ചടി ഉണ്ടായത്. മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ കടന്ന വേളയിലാണ് ഇന്ത്യയെ ഒന്നാകെ നിരാശപ്പെടുത്തി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന വാര്‍ത്ത പുറത്തുവന്നത്.
advertisement
advertisement
ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് അറിയിക്കുന്നതെന്നു ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം ഇന്ന് രാവിലെ 50 കിലോഗ്രാമില്‍ കൂടുതലായി. ഈ സമയം കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചാമ്പ്യൻമാരിൽ ചാമ്പ്യൻ, ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്'; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement