Cristiano Ronaldo | ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍; ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്.
ഇറാന്റെ അലി ദെയിയെ മറികടന്നു അന്താരാഷ്ട്ര പുരുഷ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് റൊണാള്‍ഡോ ലോകറെക്കോര്‍ഡ് തിരുത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. 109 ഗോളുകളാണ് അലി ദെയിയുടെ സമ്പാദ്യം.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇരട്ട ഗോളാണ് റൊണാള്‍ഡോ നേടിയത്. റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിനാല്‍ മാത്രമല്ല ഈ നിമിഷത്തിന്റെ പ്രത്യേകതയാലും അതീവ സന്തോഷവാനാണ് താനെന്ന് ചരിത്രം കുറിച്ച റൊണാള്‍ഡോ പ്രതികരിച്ചു.
Man Utd's @Cristiano Ronaldo makes history!
He nets twice for Portugal to break the men's international goalscoring record 🇵🇹 pic.twitter.com/ZSqfptGXWJ
— Premier League (@premierleague) September 1, 2021
advertisement
2003 ല്‍ ഖാസാക്കിസ്ഥാന് എതിരെ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കുറിക്കുന്ന 2004 യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഗ്രീസിന് എതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ പോര്‍ച്ചുഗലിനായി നേടുന്ന റൊണാള്‍ഡോ ക്ലബ് തലത്തിലും രാജ്യത്തിനായും പിന്നീട് നേടിയ നേട്ടങ്ങള്‍ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്നവയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും, റയല്‍ മാഡ്രിഡിലും ഇതിഹാസ സമാനമായ കരിയറിന് ഒപ്പം നേടിയ ഗോളുകളും നേടിയ കിരീടങ്ങളും അത്രമേല്‍ അധികമാണ്.
യുവന്റസിലും ഗോള്‍ വേട്ടയില്‍ അയ്യാള്‍ പിറകില്‍ ആയിരുന്നില്ല. എന്നാല്‍ ക്ലബ് കുപ്പായത്തിനു അപ്പുറം രാജ്യാന്തര കുപ്പായം അണിയുമ്പോള്‍ റൊണാള്‍ഡോ കൂടുതല്‍ അപകടകാരി ആവുന്നത് രാജ്യത്തിന് വേണ്ടി എല്ലാം നല്‍കാന്‍ ആയി കളത്തില്‍ ഇറങ്ങുന്നത് കൊണ്ടാണ്. അതാണ് 180 മത്സരങ്ങളില്‍ 111 ഗോളുകളും ഒരു യൂറോപ്യന്‍ കിരീടവും ആയി ഉയര്‍ന്നു നില്‍ക്കുന്ന റൊണാള്‍ഡോയുടെ പോര്‍ച്ചുഗീസ് കരിയര്‍ വിളിച്ചു പറയുന്നത്.
advertisement
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (23) നേടിയ താരവും റൊണാള്‍ഡോയാണ്.
ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള മടങ്ങിവരവ് മികച്ച തീരുമാനമായിരുന്നുവെന്ന് താരം പ്രതികരിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റൊണാള്‍ഡോ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരാധകരെ കാണാനും ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ എത്തുമെന്നും യുണൈറ്റഡ് അറിയിച്ചു.
advertisement
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ഒരു സ്പോര്‍ട്സ് ടീമിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗണ്‍സ്മെന്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2021 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Cristiano Ronaldo | ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍; ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ