വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്
- Published by:Sarika KP
- news18-malayalam
Last Updated:
ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി.
ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006മുതല്‍ ശ്രീജേഷ് 328 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു .ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
advertisement
രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുമുണ്ട്. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇന്ത്യന്‍ ഗോള്‍ വല കാത്തത് ശ്രീജേഷ് ആയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 22, 2024 3:10 PM IST