'ഞാന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ടീമിനറിയാം'; ജാര്‍വോ പറയുന്നു
'ഞാന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ടീമിനറിയാം'; ജാര്‍വോ പറയുന്നു
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാലും തന്റെ പിന്തുണ ഇന്ത്യക്ക് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
News18
Last Updated :
Share this:
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് അനധികൃത്യമായി ഗ്രൗണ്ടില്‍ പ്രവേശിച്ച് വൈറലായ വ്യക്തിയാണ് ഡാനിയല്‍ ജാര്‍വിസ് എന്ന ജാര്‍വോ. ലോര്‍ഡ്സില്‍ ഫീല്‍ഡിങ്ങിനിടെയും ലീഡ്സില്‍ ബാറ്റിംഗിനിടെയുമാണ് ജാര്‍വോ ഇന്ത്യയെ 'സഹായിക്കാന്‍' എത്തിയത്. 'ജാര്‍വോ 69' എന്നെഴുതിയ ജേഴ്സിയും അണിഞ്ഞുകൊണ്ടാണ് അദ്ദേഹം രണ്ട് തവണയും ഗ്രൗണ്ടില്‍ ഇറങ്ങിയത്.
ഇതിനു പിന്നാലെ ഹെഡിങ്ലി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത ജാര്‍വോയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ യോര്‍ക്ഷയറാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു ജാര്‍വോയ്ക് വിലക്കേര്‍പ്പെടുത്തിയത്.
'ഞാന്‍ കളത്തിലിറങ്ങിയാല്‍ ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ടിന് ഭയമാണ്. അതുകൊണ്ടാണ് അവര്‍ എന്നെ ഗ്രൗണ്ടില്‍നിന്ന് പുറത്താക്കുന്നത്', വിലക്ക് ലഭിച്ചതിന് ശേഷം ജാര്‍വോ പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ക്രിക്ക്ട്രാക്കറിന് നല്കിയ അഭിമുഖത്തിലെ വാക്കുകളാണിവ. 'ഞാന്‍ അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചതല്ല. ഞാന്‍ അവിടെ ഉണ്ടായിരിക്കേണ്ട ആളായിരുന്നു. രണ്ടു തവണയും ഗ്രൗണ്ടില്‍ പ്രവേശിച്ചത് മനപൂര്‍വവുമല്ല. ഞാന്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചപ്പോഴെല്ലാം ഇംഗ്ലണ്ട് ടീം ഭയന്നു. കാരണം ഞാന്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന് അവര്‍ക്ക് മനസ്സിലായി.' ജാര്‍വോ പറഞ്ഞു.
ലോര്‍ഡ്സ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുമ്പോള്‍ താരങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ സന്തോഷത്തോടെ തിരിച്ചും സംസാരിച്ചുവെന്നും ജാര്‍വോ പറഞ്ഞു. 'ഇംഗ്ലണ്ട് താരങ്ങള്‍ നമ്മെ തീര്‍ത്തും അവഗണിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അങ്ങനെ അല്ല. ഇതോടെയാണ് ഇന്ത്യന്‍ താരമായി തിരിച്ചെത്തണമെന്ന ആശയം എനിക്കു തോന്നിയത്. അങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ കിറ്റ് ഒപ്പിച്ച് ഞാന്‍ ഗ്രൗണ്ടിലെത്തിയത്.'- ജാര്‍വോ പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാലും തന്റെ പിന്തുണ ഇന്ത്യക്ക് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
IND vs ENG | ഓവലില്‍ തിരിച്ചടിച്ച് ഇന്ത്യ; റൂട്ട് പുറത്ത്, ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയില്‍
ഓവലില്‍ ആരംഭിച്ച നാലാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ ഇന്നിങ്സ് 191 റണ്‍സിന് അവസാനിപ്പിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം 191 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഷാര്‍ദുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 33 പന്തില്‍ ടി20 ശൈലിയിലാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.