നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ജാഗ്രതൈ, സിവ ധോണിയെ കിഡ്‌നാപ്പ് ചെയ്യും; ബോളിവുഡില്‍ നിന്നും ധോണിക്കൊരു മുന്നറിയിപ്പ്

  ജാഗ്രതൈ, സിവ ധോണിയെ കിഡ്‌നാപ്പ് ചെയ്യും; ബോളിവുഡില്‍ നിന്നും ധോണിക്കൊരു മുന്നറിയിപ്പ്

  ജാഗ്രതെയോടെ ഇരുന്നോളൂ ഞാന്‍ ചിലപ്പോള്‍ സിവയെ കിഡ്‌നാപ്പ് ചെയ്യും

  ziva dhoni

  ziva dhoni

  • News18
  • Last Updated :
  • Share this:
   ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യത്ത് വലിയ ആരാധക പിന്തുണയുണ്ട്. അതുപോലെ തന്നെയാണ് സൂപ്പര്‍ താരങ്ങളുടെ മക്കള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യത. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ ധോണിയാണ്. ധോണിയെപ്പോലെതന്നെയാണ് സിവ ധോണിയ്ക്കും ലഭിച്ചുവരുന്ന സ്വീകാര്യത.

   സോഷ്യല്‍ മീഡിയയിലാണ് സിവ ധോണിയക്ക് ഏറ്റവുമധികം പിന്തുണ ലഭിച്ചുവരുന്നത്. എന്നാല്‍ സിവ ധോണിയെ കിഡ്‌നാപ്പ് ചെയ്യുമെന്ന ട്വിറ്റര്‍ പോസ്റ്റും ആരാധകര്‍ക്കിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരറാണിയും ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളിലൊരാളുമായ പ്രീതി സിന്റയാണ് സിവ ധോണിയെ കിഡ്‌നാപ്പ് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്.

   Also read: 'ഐപിഎല്ലില്‍ ഇന്ന് ജീവന്മരണ പോരാട്ടം' തോല്‍ക്കുന്നവര്‍ പുറത്ത് ജയിച്ചാല്‍ ക്വാളിഫയര്‍

   ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രീതി സിന്റയുടെ മുന്നറിയിപ്പ് 'ക്യാപ്റ്റന്‍ കൂളിന് ഞാനുള്‍പ്പെടെ ധാരാളം ആരാധകരുണ്ട്. പക്ഷേ എന്റെ ആരാധന സിവ ധോണിയിലേക്ക് മാറിയിരിക്കുന്നു. ധോണിയോട് എനിക്ക് പറയാനുള്ളത് ഇതാണ്. ജാഗ്രതെയോടെ ഇരുന്നോളൂ ഞാന്‍ ചിലപ്പോള്‍ സിവയെ കിഡ്‌നാപ്പ് ചെയ്യും'താരം ട്വിറ്ററില്‍ കുറിച്ചത്.

   First published:
   )}